മലപ്പുറം: മലപ്പുറത്തുനിന്ന് മക്കയിലേക്കു കാൽനടയായി യാത്ര ചെയ്ത് ഹജ്ജ് ചെയ്ത് വാർത്തകളിൽ ഇടംപിടിച്ചയാളാണ് ശിഹാബ്.ചോറ്റൂര്‍. കഴിഞ്ഞ ദിവസം ശിഹാബ് ചോറ്റൂരിന്റെ പോസ്റ്റ് പ്രധാനമന്ത്രി ലൈക്ക് ചെയ്തതോടെ അല്പനേരത്തേക്ക് ശിഹാബ് ചോറ്റൂര്‍ ഒരു മോദി ഫാനായി മാറി.
ഇതോടെ ശിഹാബ് ചോറ്റൂര്‍ മോദിയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് പോസ്റ്റും ഇട്ടു. ഇതോടെ ജിഹാദികള്‍ നാനാഭാഗത്തുനിന്നും ശിഹാബിന് മേല്‍ മോദിയ്ക്കതിരെ നിലപാടെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. നിവൃത്തിയില്ലാതെ ശിഹാബ് ചോറ്റൂര്‍ അതിന് വഴങ്ങിയെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ പ്രസ്താവന സൂചിപ്പിക്കുന്നത്.
ശിഹാബിന്റെ അപൂര്‍വ്വ കഥ കേട്ട് ഇഷ്ടം തോന്നിയ പ്രധാനമന്ത്രി മോദി ശിഹാബ് ചോറ്റൂരിന്റെ പോസ്റ്റ് കഴിഞ്ഞ ദിവസം ലൈക്ക് ചെയ്തിരുന്നു. ഇതോടെ ശിഹാബ് ‘നന്ദി പ്രധാനമന്ത്രി സാര്‍, ഇന്ത്യന്‍ മുസല്മാന് ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു’ എന്ന രീതിയിലായിരുന്നു ശിഹാബ് ചോറ്റൂരിന്റെ പോസ്റ്റ്. ഇതോടൊപ്പം ഇന്ത്യന്‍ പതാക പിടിച്ചുനില്‍ക്കുന്ന ചിത്രവും രാമന്റെ വേഷം ധരിച്ച കുട്ടികള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇതോടെയാണ് ജിഹാദികള്‍ ഒന്നടങ്കം ശിഹാബ് ചോറ്റൂരിനെ സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും ആക്രമിക്കാന്‍ തുടങ്ങിയത്.
പൊടുന്നനെ ശിഹാബ് ചോറ്റൂരിന് പ്രധാനമന്ത്രി മോദിയോടുള്ള സ്നേഹം മാറ്റിവെയ്ക്കേണ്ടിവന്നു. പകരം അദ്ദേഹവും മറ്റു സ്ഥിരം രാഷ്ട്രീയപല്ലവി ആവര്‍ത്തിക്കാന്‍ തുടങ്ങി. “ഫാസിസവുമായി ഒരിക്കലും താന്‍ സന്ധിചെയ്യില്ല. മോദിയ്ക്ക് താന്‍ നന്ദി പറഞ്ഞ സംഭവത്തിന് അയോധ്യയുമായി യാതൊരു ബന്ധവുമില്ല.”- ഇങ്ങിനെയൊക്കെ ശിഹാബ് ചോറ്റൂരിന് പ്രസ്താവനയിറക്കേണ്ടിയും വന്നു.
കഴിഞ്ഞ ദിവസം മോദി പോസ്റ്റ് ലൈക്ക് ചെയ്തപ്പോള്‍ ശിഹാബ് ചോറ്റൂര്‍ നടത്തിയ പ്രതികരണം ഇതായിരുന്നു: “മുമ്പു നടന്ന ഒരു പരിപാടിയുടെ പോസ്റ്റിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ലൈക്ക് ചെയ്തു. അത് വൈറൽ ആകുകയും പല ദേശീയ പ്രമുഖരും അത് ഷെയർ ചെയ്തു കണ്ടപ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെപ്പോലെ ഒരു സാധാരണ മനുഷ്യന്റെ പോസ്റ്റിനു ലൈക്ക് ചെയ്തതിൽ അത്ഭുതം തോന്നി. അപ്പോൾ അദ്ദേഹത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് അല്പം മുമ്പു പോസ്റ്റ് ഇട്ടത്. അത് അയോദ്ധ്യ വിഷയവുമായി യാതൊരു ബന്ധവും ഇല്ല. എന്ന് മാത്രമല്ല ഫാസിസവുമായി ഒരിക്കലും രാജിയാവനില്ല”- ശിഹാബിന് ആവര്‍ത്തിക്കേണ്ടി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: