ഭുവനേശ്വര്‍: ഒഡിഷയിലെ ഭൂവനേശ്വറിലുള്ള പുരി ജഗന്നാഥ ക്ഷേത്രം മുഖം മിനുക്കി നില്‍ക്കുകയാണ്. പുതുക്കിയ ജഗന്നാഥക്ഷേത്രം കാണാനും വിഷ്ണുവിനെ വണങ്ങാനും ഇപ്പോഴേ പുരിയിലേക്ക് ഹിന്ദു തീര്‍ത്ഥാടകരുടെ ഒഴുക്കു തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ പ്രധാന വൈഷ്ണവക്ഷേത്രമായ പുരിയില്‍ വിഷ്ണുവാണ് ആരാധനാമൂര്‍ത്തി.
ക്ഷേത്രത്തിന്റെ 75 മീറ്റര്‍ ചുറ്റളവിലുള്ള കച്ചവടക്കാരേയും കുടുംബങ്ങളേയും ഒഴിപ്പിച്ചതിന് ശേഷമായിരുന്നു നവീകരണം. 680 കുടുംബങ്ങളേയും നാനൂറിലേറെ കച്ചവടക്കാരെയും ഒഴിപ്പിച്ചു. ഇപ്പോള്‍ വീതിയേറിയ ക്ഷേത്ര വീഥിയില്‍ നിന്നും ആയിരങ്ങള്‍ക്ക് തൊഴാം. വര്‍ഷം തോറും ലക്ഷങ്ങള്‍ വന്നു തൊഴുന്ന ഈ ക്ഷേത്രത്തിന്റെ ഭൂമി അഞ്ചേക്കറില്‍ നിന്നും 26 ഏക്കറാക്കി ഉയര്‍ത്തി.
കിഴക്കന്‍ ഗംഗ രാജവംശത്തില്‍പ്പെട്ട അനന്തവര്‍മ്മന്‍ ചോഡഗംഗ 10ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം ഇപ്പോള്‍ അഞ്ച് വര്‍ഷം നീണ്ട നവീകരണപ്രക്രിയയ്ക്ക് ശേഷമാണ് ജനവരി 17ന് തുറന്നുകൊടുക്കുന്നത്. ചെലവഴിച്ചത് 800 കോടി രൂപ. വൈഷ്ണവഭക്തരായ രാമാനുജചാര്യ, മാധവാചാര്യ, രാമാനന്ദ തുടങ്ങിയവരെല്ലാം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടവരാണ്. ഇന്ത്യയിലെ നാല് ശങ്കരാചാര്യന്മാരില് ഒരാളായ പുരിശങ്കാരാചാര്യരുടെ ആസ്ഥാനമായ മഠം ഈ പുരി ജഗന്നാഥക്ഷേത്രത്തിലാണ്. ആദി ശങ്കരാചാര്യരാണ് ഇവിടെ ഗോവര്ധന് മഠം എന്ന പേരുള്ള മഠം സ്ഥാപിച്ചത്. ഭുവനേശ്വര്‍ ഗൗഡ്യ വൈഷ്ണവ പ്രസ്ഥാനത്തിന്റെ നട്ടെല്ലായ ചൈതന്യ മഹാപ്രഭു പുരിയിലെ ജഗന്നാഥക്ഷേത്രത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അതിന് ശേഷം അദ്ദേഹം പുരിയിലാണ് ശിഷ്ടകാലം ചെലവഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: