കോഴിക്കോട്: മഹാത്മാഗാന്ധി വിഭാവനം ചെയ്ത രാമരാജ്യമാണ് അയോദ്ധ്യയില്‍ ക്ഷേത്രമുയരുന്നതിലൂടെ സാധ്യമാകുന്നതെന്ന് വെള്ളിമാടുകുന്ന് അമൃതാനന്ദമയി മഠത്തിലെ സ്വാമി വിവേകാമൃതാനന്ദപുരി. കര്‍സേവകരുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
സനാതനമായ ഈ സംസ്കാരത്തെ തകര്‍ക്കാനോ നശിപ്പിക്കാനോ കഴിയില്ല. നമ്മുടെ സംസ്കാരം നെരിപ്പോടു കല്ലുപോലെയാണ്. എത്രകാലം വെള്ളത്തില്‍ കിടന്നാലും ഒന്നുരച്ചാല്‍ തീപാറും. കര്‍സേവകരുടെ ശ്രമങ്ങളൊന്നും വൃഥാവിലായില്ലെന്നും ഉത്തരേന്ത്യയില്‍ കര്‍സേവകരെ കണ്ടാല്‍ അവരുടെ കാല്‍തൊട്ട് വന്ദിക്കും, സ്വാമി വിവേകാമൃതാനന്ദപുരി പറഞ്ഞു. കുടുംബ സംഗമത്തിന് എത്തിയ കര്‍സേവകര്‍ അയോദ്ധ്യയിലെ കര്‍മ്മയോഗത്തിന്റെ കഥപറഞ്ഞു. കോഴിക്കോട് കൊട്ടാരം ശാഖയിലെ സ്വയംസേവകനായിരുന്ന മധുസൂദനും ആദ്യബാച്ചിലെ കര്‍സേവകനായിരുന്ന ജന്മഭൂമി കോഴിക്കോട് യൂണിറ്റ് പബ്ലിഷര്‍ കൂടിയായ മധുകര്‍ ഗോറെയും ഓര്‍മകള്‍ പങ്കുവച്ചു.
മുഗളാധിപത്യത്തിന്റെ മകുടം പൊളിക്കാന്‍ പോകുന്നവരാണെന്നും പിന്നെ എന്തിനാണ് തടയുന്നതെന്നും ചോദിച്ചപ്പോള്‍ മലയാളിയായ ഒരു പോലീസുകാരന് ക്ഷേത്രത്തിനകത്തേക്ക് കടത്തിവിട്ടതുള്പ്പെടെയുള്ള അനുഭവങ്ങള്‍ ഇരുവരും പങ്കുവച്ചു.
മരംകോച്ചുന്ന തണുപ്പില്‍ ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ മുഴക്കിയ മുദ്രാവാക്യം ഏതുഭാഷയിലേതാണെന്ന് ചോദിച്ച് ഒരു വിദേശ ചാനല്‍ ക്യാമറാമാന് ഭാഷയ്ക്ക് അപ്പുറം വിര്യമുള്ള ആ മുദ്രാവാക്യം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടതായും ആര്‍പിഎഫിന്റെ ക്രൂരമര്‍ദ്ദനത്തില്‍ നിന്നും മറ്റൊരു പോലീസുകാരന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതും മധുസൂദനന് പറഞ്ഞു. മധുകര്‍ ഗോറെ അധ്യക്ഷനായ ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് സി.സി. സെല്വന്, ജില്ല തീര്‍ത്ഥയാത്ര കര്‍സേവക സംയോജകന്‍ പി. ഹരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: