ഭൂവനേശ്വര്‍: അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല വനിതാ വോളിബോള്‍ കിരീടം മഹാത്മാഗാന്ധി (എംജി)സര്‍വ്വകലാശാലയ്ക്ക്. ഭുവനേശ്വറിലെ കിറ്റ് സര്‍വകലാശാലയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലെ അഞ്ച് സെറ്റ് നീണ്ട കലാശ പോരാട്ടത്തില്‍ ബംഗാളിലെ അഡാമസ് യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തിയാണ് എംജി കിരീടം സ്വന്തമാക്കിയത്. സ്കോര്‍: 2512, 2025, 2523, 1925, 159
നിലവിലെ ചാമ്പ്യന്മാരായിരുന്ന എസ്ആര്‍എം യൂണിവേഴ്സിറ്റി ചെന്നൈയെ പരാജയപ്പെടുത്തിയാണ് എംജി യൂണിവേഴ്സിറ്റി സെമിയില്‍ കടന്നത്. ഇന്നലെ രാവിലെ നടന്ന സെമിയില്‍ കഴിഞ്ഞവര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ പഞ്ചാബി യൂണിവേഴ്സിറ്റി പാട്യാലയെ പരാജയപ്പെടുത്തിയാണ് എംജി ഫൈനലില്‍ എത്തിയത്.
2017 ന് ശേഷം ആദ്യമായാണ് എംജി യൂണിവേഴ്സിറ്റി അഖിലേന്ത്യാ കിരീടം നേടുന്നത്. ഇടതടവില്ലാത്ത ആക്രമണവും പഴുതില്ലാത്ത പ്രതിരോധവും ഒരുക്കി ടോട്ടല്‍ വോളിബോള്‍ കളിച്ചാണ് മഹാത്മാഗാന്ധി സര്‍വ്വകലാശാല വനിതകള്‍ കിരീടം സ്വന്തമാക്കിയത്. ഗ്രൂപ്പ്തല മത്സരത്തില്‍ എംജി യെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയ ടീമായിരുന്നു അഡാമസ്.
ടീം അംഗങ്ങള്‍ :- റോളി പതക്, അനന്യ ശ്രീ, വിഭാ കെ, ആര്യ എസ്, അഞ്ജന (കാതോലിക്കേറ്റ് കോളേജ്, എല്ലാവരും പ്രമാടോം ഖേലോ ഇന്ത്യ വോളിബാള്‍ അക്കാദമി), ആര്യ കെ, അല്‍ന രാജ്, എയ്ഞ്ചല്‍ തോമസ്, സ്നേഹ (അസംപ്ഷന്‍ കോളേജ് ), രെഞ്ചു ജേക്കബ്, അനീറ്റ ആന്റണി, നിവേദിത ജയന് (അല്‍ഫോന്‍സാ കോളേജ്)മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകനും ഇപ്പോള്‍ ഖേലോ ഇന്ത്യയുടെ പരിശീലകനും ആയ അനില്‍കുമാര്‍ വി. ആണ് മുഖ്യ പരിശീലകന് സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ചും ഇപ്പോള്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് വോളിബാള്‍ പരിശീലകനുമായ നവാസ് വഹാബ് ആണ് ടീമിന്റെ സഹ പരിശീലകന്. അസംപ്ഷന്‍ കോളേജിലെ കായികാധ്യാപകരായ സുജാ മേരി ജോര്‍ജ് ഡോ. ജിമ്മി ജോസഫ് എന്നിവരാണ് ടീം മാനേജര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: