കൊല്‍ക്കൊത്ത: ബംഗാളിലെ സന്ദേശ്ഖലിയില്‍ തൃണമൂല്‍ നേതാവ് ഷേഖ് ഷാജഹാന്റെ വീട് റെയ്ഡ് ചെയ്യാനെത്തിയ ഇഡി ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്റെ അനുയായികളും തൃണമൂല്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ആക്രമിച്ചു. അതിക്രൂരമായാണ് ഇഡി ഉദ്യോഗസ്ഥരെ ഗുണ്ടകള്‍ ആക്രമിച്ചത്. ഇതോടെ ഇഡി ഷേഖ് ഷാജഹാന്റെ വീട്ടില്‍ രണ്ടാം വട്ട റെയ്ഡിന് കൂടുതല്‍ സന്നാഹങ്ങളോടെ എത്തി. ഇക്കുറി ഇഡിയും സിആര്‍പിഎഫും സൈനികനിലവാരത്തിലുള്ള സായുധ വാഹനങ്ങള്‍ ഉപയോഗിച്ചാണ് തൃണമൂല്‍ നേതാവ് ഷേഖ് ഷാജഹാനെ പിടിക്കാനായി സന്ദേശ്ഖലിയില്‍ എത്തിയിരിക്കുന്നത്.
റേഷന്‍ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്താന്‍ ഇഡി എത്തിയത്. ഇഡി എത്തിയ വാഹനത്തിന്റെ ചില്ലും തകര്‍ത്തു.
ഇഡിയെ ആക്രമിച്ചതോടെ ബംഗാളില്‍ രാഷ്ട്രപതി ഭരണം അടിയന്തരമായി ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: