തൃശ്ശൂര്‍: എന്നെ സംബന്ധിച്ചിടത്തോളം ഗ്യാറന്റി (ഉറപ്പ്) വെറും വാക്കുകളോ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളോ അല്ല, പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മോദിയുടെ ഗ്യാറന്റി എന്നത് വെറും വാകല്ല അത് പ്രവര്‍ത്തനത്തിന്റെയും സമൂഹത്തോടുള്ള സംവേദനക്ഷമതയുടെ പ്രകടനവുമാണ്. ഇന്ത്യടുഡെ മാധ്യമത്തിനു നല്കി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
‘ഗ്യാരന്റി’യെ കുറിച്ച് പറയുമ്പോള്‍, ഞാന്‍ അതില്‍ എന്നെത്തന്നെ ബന്ധിപ്പിക്കുന്നു. അത് എന്നെ ഉറങ്ങാന്‍ അനുവദിക്കുന്നില്ല, കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്നു, രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി എന്റെ എല്ലാം നല്കാന് അത് എന്നെ നയിക്കുന്നു. അതുകൊണ്ട് ഗ്യാരണ്ടി എന്നത് എനിക്ക് കേവലം നിഘണ്ടുവില്‍ കാണുന്ന അര്‍ത്ഥമല്ലെന്നും മോദി പറഞ്ഞു.
ഒരു ദരിദ്രനെ ജീവിതത്തില്‍ മുന്നോട്ട് നയിക്കുന്ന ഏറ്റവും വലിയ ശക്തി അവരുടെ വിശ്വാസവും പ്രതീക്ഷയുമാണെന്ന് ദാരിദ്ര്യം ജീവിതത്തില്‍ അനുഭവിച്ച ഒരാള്‍ക്ക് മാത്രമേ മനസ്സിലാകൂ. പാവപ്പെട്ടവരുടെ ഈ വിശ്വാസമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. മോദി എല്ലാം തെജിക്കും എന്നാല്‍ തന്റെ പാവപ്പെട്ട സഹോദരങ്ങളുടെ വിശ്വാസം തകര്‍ക്കാന്‍ അനുവദിക്കില്ല അവഗണിക്കുകയുമില്ല. മോദിയുടെ ഉറപ്പ് തെരഞ്ഞെടുപ്പ് വിജയത്തിനുള്ള സൂത്രവാക്യമല്ല, പാവപ്പെട്ടവരുടെ വിശ്വാസമാണെന്നും അദേഹം വ്യക്തമാക്കി.
മോദി തന്റെ കടമയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ന് രാജ്യത്തെ ഓരോ പാവപ്പെട്ടവര്‍ക്കും അറിയാം. പണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ വിശ്വാസം എങ്ങനെ തകര്‍ത്തുവെന്ന് ഇന്ന് ഓരോ പാവപ്പെട്ടവനും അറിയാം. എന്നാല്‍ മോദിയുടെ ഗ്യാറന്റി വിശ്വസിക്കാമെന്നും അവര്‍ക്കറിയാം. പാവപ്പെട്ടവരുടെ ഈ വിശ്വാസവും എനിക്ക് ഊര്‍ജം നല്കുന്നു. ഞാന്‍ പൂര്‍ണ്ണമായും ക്ഷീണിച്ചാലും അല്ലെങ്കില്‍ എന്റെ പരിധിക്ക് മുകളില്‍ എന്നെത്തന്നെ തള്ളിവിട്ടാലും, ഈ വിശ്വാസം ലംഘിക്കപ്പെടാന്‍ ഞാന്‍ അനുവദിക്കില്ലെന്നും നരേന്ദ്രമോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: