തിരുവനന്തപുരം : നാട്ടുകാരുടെ ചെലവില്‍ എല്‍ഡിഎഫിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും തിരിച്ചു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. 44 ദിവസം എല്ലാ ജില്ലകളിലും നവകേരള സദസ് നടത്തി പാവപ്പെട്ടവന്റെ കണ്ണീര് തുടയ്ക്കാന്‍ പോലും കഴിയാതെ ഭരണപക്ഷം അപഹാസ്യരായിരിക്കുകയാണെന്നും വിമര്‍ശിച്ചു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥരെക്കൊണ്ട് നാട്ടില്‍ മുഴുവന്‍ പണപ്പിരിവ് നടത്തി.ജനങ്ങള്‍ നല്കിയ നികുതി പണം ഉപയോഗിച്ചാണ് ഭരണപക്ഷം നവകേരള സദസ്സ് സംഘടിപ്പിച്ചത്. അസഹിഷ്ണുതയാണ് മുഖ്യമന്ത്രിയുടെ മുഖമുദ്ര. ഉപജാപക സംഘങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത്. അവരുടെ സമനില തെറ്റിയിരിക്കുകയാണ്. അവരുടെ ധാര്‍ഷ്ട്യവും ധിക്കാരവുമാണ് കേരളത്തെ ഇത്തരത്തില്‍ കലാപഭൂമിയാക്കി മാറ്റിയത്.
നവകേരള സദസ്സില്‍ പ്രതിഷേധിത്ത കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരേയും വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തു. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എല്ലാവരേയും ഭയപ്പെടുത്താനാണ് നോക്കുന്നത്. ഗുണ്ടകളുമായാണ് മുഖ്യമന്ത്രി നടക്കുന്നതെന്നും വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: