എട്ടു വര്‍ഷത്തെ ഭരണം മലയാളികള്‍ക്കു നരകമായെന്ന് വ്യക്തമായ സൂചന നല്കി പിണറായി സര്‍ക്കാരിന്റെ നവകേരള സദസിലെത്തിയത് ലക്ഷക്കണക്കിനു പരാതികള്‍. നവംബര്‍ 18നു തുടങ്ങിയതു മുതല്‍ ഇതുവരെ ഏറെ പരാതികള്‍ കിട്ടിയെങ്കിലും ആദ്യ സമയത്തു കൊടുത്തവയില്പ്പോലും തീര്‍പ്പായിട്ടില്ല.
ലഭിച്ച പരാതികളില്‍ മിക്കവയും നേരത്തേ തന്നെ വില്ലേജ്-പഞ്ചായത്ത് ഓഫീസുകളിലും മറ്റും കിട്ടിയവയാണ്. പ്രയോജനമൊന്നുമുണ്ടാകാതെ നിരാശരായ പരാതിക്കാര്‍ അവ വീണ്ടും അയച്ചെന്നു മാത്രം. ഇവയെല്ലാം വീണ്ടും അതത് ഓഫീസുകൡലേക്ക് അയയ്ക്കും.
45 ദിവസത്തിനുള്ളില്‍ പരാതികള്‍ പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞതെങ്കിലും 365 ദിവസം കിട്ടിയാല്‍പ്പോലും ഇവയെല്ലാം കൂടി പരിഹരിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആദ്യം കിട്ടിയവ പോലും അപ്ലോഡ് ചെയ്തു കഴിഞ്ഞിട്ടുമില്ല. തൃശ്ശൂര്‍ ജില്ലയില്‍ ലഭിച്ചത് എഴുപതിനായിരത്തോളം പരാതികള്‍. ഒന്നിനുപോലും പരിഹാരമായിട്ടില്ല. റേഷന്‍ കാര്‍ഡ് ബിപിഎല്ലാക്കാനാണ് അധികം പരാതികള്‍. ഇവ സിവില്‍ സപ്ലൈസ് വകുപ്പിന് കൈമാറും. ഈ പരാതിക്കാര്‍ നേരത്തേ വകുപ്പിനെ സമീപിച്ച് നിരാശരായവരാണ്.
എറണാകുളം ജില്ലയില്‍ 45,000ലേറെ പരാതികള്‍ ലഭിച്ചു, ഒന്നുപോലും പരിഹരിച്ചിട്ടില്ല. കൊല്ലം ജില്ലയില്‍ 11 മണ്ഡലങ്ങളില്‍ നിന്നായി 50,938 പരാതികളാണ് കിട്ടിയത്. ഒന്നിലും തീര്‍പ്പുണ്ടായിട്ടില്ല. പത്തനംതിട്ട ജില്ലയില്‍ അഞ്ചു മണ്ഡലങ്ങളിലായി ലഭിച്ചത് 23,610 പരാതികള്‍. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുമ്പു പരാതി നല്‍കിയിട്ടും തീര്‍പ്പാകാത്തവയാണ് പലതും. ആലപ്പുഴയിലെ ഒന്‍പതു മണ്ഡലങ്ങളിലായി ലഭിച്ചത് 53,042 പരാതികള്‍. എത്രയെണ്ണത്തില്‍ പരിഹാരമായെന്നതിന് അധികൃതര്‍ക്ക് ഉത്തരമില്ല. കോട്ടയത്തെ ഒന്‍പതു മണ്ഡലങ്ങളില്‍ നിന്നു കിട്ടിയത് 42,656 പരാതികള്‍. തീര്‍പ്പാക്കിയത് വെറും 113 മാത്രം. തദ്ദേശ സ്ഥാപന അധ്യക്ഷരുടെയോ വില്ലേജ് ഓഫീസര്‍മാരുടെയോ മറ്റു വകുപ്പ് ഉദ്യോഗസ്ഥരുടെയോ പേരില്‍ ലഭിക്കേണ്ട പരാതികള്‍ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്ത് ലഭിച്ചുവെന്നതാണ് ഏക മാറ്റം.
ഇടുക്കിയില്‍ ലഭിച്ചത് 42,234 നിവേദനങ്ങള്‍. 32,000ല്‍ അധികം അതതു ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് കൈമാറി. ഇവയില്‍ പലതിനും പരിഹാരമുണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.
കോഴിക്കോട്ടെ 13 മണ്ഡലങ്ങളിലായി ലഭിച്ചത് 46,103 പരാതികള്‍. തീര്‍പ്പാക്കിയത് 1024. വയനാട്ടില്‍ 18,823 പരാതികള്‍ കിട്ടി. നല്ലൊരു പങ്കും സിപിഎം നിയന്ത്രണത്തിലെ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിക്കെതിരേയായിരുന്നു. ഇവ പോലീസിന് കൈമാറി. കണ്ണൂരില്‍ ലഭിച്ച 28,801 പരാതികളില്‍ പരിഹരിക്കപ്പെട്ടത് 133. കാസര്‍കോട് ജില്ലയില്‍ ലഭിച്ച 16,000 പരാതികളില്‍ 1370 മാത്രം തീര്‍പ്പാക്കി.
പാലക്കാട്ട് നടന്ന നവകേരള സദസില്‍ എത്ര പരാതികള്‍ കിട്ടിയെന്നോ എത്രയെണ്ണത്തിന് പരിഹാരം കണ്ടെത്തിയെന്നോ എന്ന ചോദ്യത്തിന് ബന്ധപ്പെട്ടവരില്‍നിന്നും വ്യക്തമായ മറുപടി ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: