ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ജാര്‍ഖണ്ഡ് എംപി ധീരജ് കുമാര്‍ സാഹുവിന്റെ ഒഡിഷയിലെ മദ്യനിര്മ്മാണഫാക്ടറിയില് പരിശോധന നടത്തിയതിന് ശേഷം ആദായനികുതി വകുപ്പ് ഏകദേശം 350 കോടി രൂപയുടെ കള്ളപ്പണമാണ് പിടികൂടിയത്. ധീരജ് സാഹുവിന്റെ കമ്പനികള്‍, വീട് എന്നിവയാണ് പരിശോധിച്ചത്.
പക്ഷെ സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള പല സ്വത്തുക്കളും ഭൂമിക്കടിയില്‍ കുഴിച്ചിട്ടിരുന്നു. ഇത് സാധാരണ എല്ലാ കള്ളപ്പണക്കാരും ചെയ്യുന്ന രീതിയാണ്. പക്ഷെ ആദായനികുതിക്കാര് പുതുതായി ഉപയോഗിക്കുന്ന ഭൗമ നിരീക്ഷണ സംവിധാനം (ജിയോ സര്‍വെയ്ലന്‍സ് സിസ്റ്റം- Geo Surveillance System) ഉപയോഗിച്ചാണ് ഭൂമിക്കടിയിലെ കള്ള സ്വര്‍ണ്ണം കണ്ടെത്തിയത്. സ്വാഭാവിക ഭൂഘടനയില്‍ മാറ്റം വരുത്തി പുറത്തുനിന്നുള്ള എന്തെങ്കിലും (സ്വര്‍ണ്ണമോ പണമോ വജ്രക്കല്ലുകളോ) എന്തെങ്കിലുംകുഴിച്ചിട്ടാന് ഈ യന്ത്രത്തില്‍ സിഗ്നലുകള്‍ കാണിക്കും. അപ്പോള്‍ ആ ഭാഗം മാത്രം കുഴിച്ചാല്‍ മതി. ധീരജ് സാഹുവിന്റെ ജാര്‍ഖണ്ഡിലെ റാഞ്ചി, ലോഹര്‍ദാഗ എന്നിവിടങ്ങളിലെ വീടുകളില്‍ നിന്നാണ് ഭൂമിക്കടിയില്‍ കുഴിച്ചിട്ട നിലയില്‍ കള്ളസ്വര്ണ്ണവും വിലകൂടിയ കല്ലുകളും നോട്ടുകെട്ടുകളും കണ്ടെത്തിയത്.
ഒരു പങ്ക് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത് ഒഡിഷയിലെ ബൗദ്ധ് ഡിസ്റ്റിലറി കോംപൗണ്ടില്‍ നിന്നു തന്നെയാണ്. പണവും സ്വര്‍ണ്ണവുമായി ആകെ 351 കോടിയോളം വരും. ഇതില്‍ ഗാന്ധി കുടുംബത്തിന്റെ പണവും ഉണ്ടെന്ന് ആരോപണമുണ്ട്. എന്നാല്‍ മദ്യം വിറ്റുകിട്ടിയ പണം മാത്രമാണിതെന്നാണ് ധീരജ് സാഹു അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: