കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ നിന്ന് പടിഞ്ഞാറോട്ട് മാറി കായലിനും കടലിനും മധ്യേ കുടികൊള്ളുന്ന കൊച്ചുഗ്രാമമാണ് പണ്ടാരത്തുരുത്ത്. അറബിക്കടലിന്റെ തീരഗ്രാമമായ പണ്ടാരത്തുരുത്തിലെ മത്സ്യത്തൊഴിലാളികളുടെ ഏക ആശ്രയമെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന ശ്രീ മൂക്കുംപുഴ ദേവീക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പരിസമാപ്തിയിലെത്തി നില്‍ക്കുകയാണ്.
ഏകദേശം 30 കോടി രൂപ ചെലവഴിച്ച് പൂര്‍ണ്ണമായും കൃഷ്ണശിലയിലാണ് ആദിപരാശക്തി കുടികൊള്ളുന്ന ക്ഷേത്രം നിര്‍മിക്കുന്നത്. വെളളത്തില്‍ കിടക്കുന്ന നാഗങ്ങളാല്‍ ചുറ്റപ്പെട്ട രൂപത്തിലാണ് ഇവിടെ ദേവിയെ സങ്കല്‍പ്പിക്കുന്നത്. തമിഴ്‌നാട്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൃഷ്ണശിലകള്‍ എത്തിച്ചത്. ശ്രീകോവില്‍, ചുറ്റമ്പലം, ഉപക്ഷേത്രങ്ങള്‍ എന്നിവയുടെ മേല്‍ക്കൂര തേക്കുംതടിക്ക് മുകളില്‍ ചെമ്പോല പാകിയാണ് നിര്‍മിച്ചത്.
മേല്‍ക്കൂരയ്‌ക്ക് ആവശ്യമായ ചെമ്പോല ഭക്തര്‍ക്ക് കാണിക്കയായി സമര്‍പ്പിക്കാവുന്നതാണ് (500 രൂപ പ്രകാരം ചെമ്പോല ക്ഷേത്രത്തില്‍ നിന്നും ലഭിക്കും). ദേശത്തിന് ഐശ്വര്യമായ അന്നപൂര്‍ണേശ്വരിയുടെ ക്ഷേത്രം ശില്പി സുനില്‍ കൃഷ്ണയുടെ നേതൃത്വത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. കടലിന്റെ മക്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്ത് രക്ഷിക്കുന്ന മൂക്കുംപുഴ അമ്മയ്‌ക്ക് പുതിയ ക്ഷേത്രമൊരുങ്ങുമ്പോള്‍ വീണ്ടും ദേശത്തില്‍ ദേവി ചൈതന്യം വര്‍ധിക്കുമെന്നതില്‍ സംശയമില്ല. 2024 മാര്‍ച്ച് 22 നാണ് പ്രതിഷ്ഠാകര്‍മം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: