ഭോപ്പാല്‍ : മധ്യപ്രദേശില്‍ മോഹന്‍ യാദവ് മുഖ്യമന്ത്രിയാകും. ഉജ്ജയിന്‍ സൗത്തില്‍ നിന്നുളള എംഎല്‍എയാണ് മോഹന്‍ യാദവ്.
ഭോപ്പാലിലെ ബിജെപി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് 58 കാരനായ മോഹന്‍ യാദവിനെ ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാജിവെച്ച കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിനെ പുതിയ നിയമസഭാ സ്പീക്കറായി നിയമിച്ചു.
ആര് എസ് എസ് പിന്തുണയുള്ള മോഹന്‍ യാദവ്, ശിവരാജ് സിംഗ് ചൗഹാന് സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 230ല്‍ 163 സീറ്റുകള്‍ നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: