ന്യൂദല്‍ഹി: ദുബായ്യില് കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോണിയും ചേര്‍ന്നുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മെലോണിയാണ് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. സമൃദ്ധവും സുസ്ഥിരവുമായ ഒരു ഭാവിക്ക് വേണ്ടി ഭാരതവും ഇറ്റലിയും ഒരുമിച്ച് മുന്നേറുമെന്ന് ജിയോര്‍ജിയ എക്സില്‍ കുറിച്ചു. നല്ല ചങ്ങാതിമാര്‍ എന്ന തലക്കെട്ടോടെ, മോദിക്കൊപ്പമെടുത്ത സെല്‍ഫി മെലോനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. തൊട്ടു പിന്നാലെ മെലോദി എന്ന പേരില്‍ ഈ ചിത്രം ലോകശ്രദ്ധ നേടി. മെലോദി എന്ന ഹാഷ് ടാഗ് മെലോണിയും ചിത്രത്തിനു നല്കി. സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ചിത്രത്തിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: