ഡെറാഡൂണ്‍: : ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ച് തുടങ്ങി. ആദ്യത്തെ ആളെ പുറത്തെത്തിച്ചു.ആകെ 41 തൊഴിലാളികളാണ് കുടുങ്ങി കിടക്കുന്നത്.
പതിനേഴ് ദിവസത്തിന് ശേഷമാണ് തൊഴിലാളികള്‍ പുറത്തെത്തുന്നത്.
യന്ത്രസഹാമില്ലാതെ കോണ്‍ക്രീറ്റ് പാളികളിലൂടെയുളള തുരക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഉച്ചയോടെ പൂര്‍ത്തിയായി. ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങള്‍ തൊഴിലാളികള്‍ക്കടുത്തേക്ക് രാത്രി 7.30 ഓടെയാണ് പോയത്. ഓരോരുത്തരെയായാണ് പുറത്തെത്തിക്കുന്നത്. പുറത്തെത്തിക്കുന്നവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുന്നു.
മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി സ്ഥലത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് നേരിട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
പലതവണ തുരക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും തടസങ്ങളുണ്ടായി രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: