Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഫെഡ് ഫിന: ഫെഡറല്‍ ബാങ്കിന്റെ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനം ഓഹരി വിപണിയില്‍ എത്തുന്നു

സ്വകാര്യ ബാങ്കുകള്‍ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ (എന്‍ഡിഎഫ് സി) ആരംഭിയ്‌ക്കുന്നതില്‍ പുതുമയില്ല. എന്നാല്‍ ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് 2010ല്‍ ആരംഭിച്ച എന്‍ഡിഎഫ് സിയായ ഫെഡ് ഫിന 750 കോടി രൂപ പ്രാഥമിക ഓഹരി വില്‍പനയിലൂടെ പിരിച്ചെടുക്കുകയാണ്.

Janmabhumi Online by Janmabhumi Online
Nov 17, 2023, 10:15 pm IST
in Business
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: സ്വകാര്യ ബാങ്കുകള്‍ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ (എന്‍ഡിഎഫ് സി) ആരംഭിയ്‌ക്കുന്നതില്‍ പുതുമയില്ല. എന്നാല്‍ ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് 2010ല്‍ ആരംഭിച്ച എന്‍ഡിഎഫ് സിയായ ഫെഡ് ഫിന 750 കോടി രൂപ പ്രാഥമിക ഓഹരി വില്‍പനയിലൂടെ പിരിച്ചെടുക്കുകയാണ്. അതുവഴി ഫെഡ് ഫിന ഓഹരി വിപണിയില്‍ എത്തും. മണപ്പുറത്തെപ്പോലെയും മുത്തൂറ്റ് ഫിനാന്‍സ് പോലെയും പണ്ടം പണയം മുതല്‍ ചെറുകിട ധനകാര്യ വായ്പ വരെ ഫെഡ് ഫിന നല്‍കുന്നുണ്ട്. ഒരു സ്വകാര്യ ബാങ്ക് ആരംഭിയ്‌ക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തെ എന്‍ഡിഎഫ് സി ആണ് ഫെഡ് ഫിന.

2010ല്‍ ഫെഡറല്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് എന്നതിന്റെ ചുരുക്കപ്പേരായ ഫെഡ് ഫിനയ്‌ക്ക് ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനം എന്ന ലൈസന്‍സ് ലഭിച്ചിരുന്നു. ഇന്ത്യയില്‍ ഉടനീളം ഫെഡ് ഫിനയ്‌ക്ക് 573ല്‍ പരം ശാഖകള്‍ ഉണ്ട്. ഗോള്‍ഡ് ലോണ്‍, പ്രോപ്പര്‍ട്ടിയ്‌ക്ക് എതിരായ വായ്പ, ഭവനവായ്പ, ബിസിനസ് വായ്പ എന്നിവ നല്‍കുന്നതാണ് പ്രധാന സേവനങ്ങള്‍.

ഇപ്പോള്‍ ഇന്ത്യയുടെ ഓഹരി വിപണിയില്‍ ഫെഡ് ഫിന ലിസ്റ്റ് ചെയ്യാന്‍ പോകുകയാണ്. പ്രാഥമിക ഓഹരി വിപണിയില്‍ നിന്നും ഐപിഒ വഴി ഫെഡ് ഫിനയ്‌ക്ക് 750 കോടി രൂപ പിരിച്ചെടുക്കാനാണ് നീക്കം. ഏഴ് കോടിയിലധികം ഫെഡ് ഫിന ഓഹരികള്‍ വിപണിയില്‍ ഇറക്കും. പത്ത് രൂപ മുഖവിലയുള്ള ഓഹരിയ്‌ക്ക് 133 രൂപ മുതല്‍ 140 രൂപ വരെയാണ് വില കണക്കാക്കിയിട്ടുള്ളത്. സാധാരണക്കാര്‍ക്ക് ഈ വില കൊടുത്ത് ഓഹരികള്‍ക്ക് അപേക്ഷിക്കാം. ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ക്ക് വിലക്കുറവില്‍ ഓഹരി വാങ്ങാനാവും. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ഇന്‍വെസ്റ്റേഴ്സിന് (ക്യു ഐബി) 50 ശതമാനത്തില്‍ കുറയാതെയും നോണ്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റേഴ്സിനും (എന്‍ഐഐ) 15 ശതമാനത്തില്‍ കുറയാതെയും ഓഹരികള്‍ നല്‍കും.

സാധാരണ അപേക്ഷകര്‍ കുറഞ്ഞത് 107 ഓഹരികള്‍ക്ക് വേണം അപേക്ഷിക്കാന്‍. കൂടുതല്‍ 107ന്റെ എത്ര മടങ്ങ് വേണമെങ്കിലും അപേക്ഷിക്കാം. നവമ്പര്‍ 22 മുതല്‍ ഓഹരികള്‍ക്ക് അപേക്ഷിച്ച് തുടങ്ങാം. നവമ്പര്‍ 24 ന് ഓഹരികള്‍ക്ക് അപേക്ഷകള്‍ നല്കുന്ന സമയം തീരും. നവമ്പര്‍ 30ന് ആര്‍ക്കൊക്കെ ഓഹരികള്‍ നല്‍കേണ്ടതെന്ന് തീരുമാനിക്കും. ഡിസംബര്‍ ഒന്നിന് അര്‍ഹരായവര്‍ക്ക് ഓഹരികള്‍ നല്‍കും.

എന്‍ബിഎഫ് സിയ്‌ക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ പാടില്ല. അല്ലാതെ ഉപഭോക്താവ് ആവശ്യപ്പെടുമ്പോള്‍ തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ ഒരിയ്‌ക്കലും പാടില്ല. ചെക്ക് നല്‍കാനും പാടില്ല. ബാങ്കിംഗ് സേവനങ്ങള്‍ എത്താത്ത ഇടങ്ങളില്‍ സാധാരണക്കാര്‍ക്ക് ബാങ്കുകള്‍ക്ക് തുല്യമായ സേവനങ്ങള്‍ നല്‍കാനും എന്‍ബിഎഫ് സി കള്‍ക്ക് കഴിയുമെന്നതാണ് ഇതിന്റെ ആകര്‍ഷണം.

Tags: NBFCIPOFedfinaInitial public offeringNon Banking financial servicesgold loanhousing loanbusiness loanFederal Bank
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക് ലുലു സ്റ്റോറുകളിൽ 10 ശതമാനം ‘ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്’; ഓഫർ ജൂൺ 30വരെ

Kerala

ഡിജിറ്റൽ അറസ്റ്റ് ഭയന്ന വയോധികനു തുണയായി ഫെഡറൽ ബാങ്ക്; അക്കൗണ്ടിലെ പണം നഷ്ടപ്പെടാതെ സംരക്ഷിച്ച് തവനൂർ ശാഖ ജീവനക്കാർ

India

ഇന്ത്യന്‍ ബാങ്കിന് 1.61 കോടിയുടെ പിഴ ചുമത്തി റിസര്‍വ്വ് ബാങ്ക് ; മഹീന്ദ്രയുടെ ധനകാര്യസ്ഥാപനത്തിനും പിഴ

India

സ്വര്‍ണ്ണപ്പണയവായ്പാരംഗത്ത് നിയമങ്ങള്‍ കാറ്റില്‍ പറക്കുന്നു;മീശ പിരിച്ച് റിസര്‍വ്വ് ബാങ്ക്; മണപ്പുറം, മുത്തൂറ്റ് ഓഹരിവില ഇടിഞ്ഞു

Business

മലബാറില്‍ ഫെഡറല്‍ ബാങ്കിന് 11 പുതിയ ശാഖകള്‍

പുതിയ വാര്‍ത്തകള്‍

അഴിമതി ഇല്ലാതായിട്ടില്ല, എല്ലാ കാര്യവും പൂര്‍ണമായിരിക്കുമെന്നു പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി

ചൈനയുടെ ജെഎഫ് 17, ജെ10സി എന്നീ യുദ്ധവിമാനങ്ങള്‍ (ഇടത്ത്) റഷ്യയുടെ എസ് 400 (വലത്ത്)

ചൈനയുടെ ജെഎഫ്17ഉം ജെ10ഉം അടിച്ചിട്ടത് സ്വന്തം സഹോദരനായ റഷ്യയുടെ എസ് 400; ഇന്ത്യാ-പാക് യുദ്ധത്തില്‍ ചൈനയ്‌ക്ക് അടികിട്ടിയത് റഷ്യയില്‍ നിന്ന്

സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദം; രജിസ്ട്രാർ ഡോ. കെ.എസ്. അനികുമാറിന് സസ്പെൻഷൻ

‘ ആ വിഗ്രഹത്തിന് ജീവൻ ഉണ്ട് ‘ ; ജഗന്നാഥസ്വാമിയെ ഭയന്ന ബ്രിട്ടീഷുകാർ : ക്ഷേത്രത്തിന്റെ രഹസ്യം അറിയാനെത്തിയ ചാരന്മാർ മടങ്ങിയത് മാനസിക നില തെറ്റി

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

‘ഐ ലവ് യു’ എന്ന് പറഞ്ഞതുകൊണ്ട് മാത്രം ലൈംഗിക പീഡനമാകില്ലെന്ന് ബോംബെ ഹൈക്കോടതി

തിരുവനന്തപുരത്തെ ബ്രഹ്‌മോസ് സെന്റർ ഡിആർഡിഒ ഏറ്റെടുക്കും; വി.ഡി.സതീശൻ വെറുതെ വിവാദമുണ്ടാക്കുന്നു: രാജീവ് ചന്ദ്രശേഖർ

ഹലാൽ എന്ന പേരിൽ തുപ്പൽ കലർന്ന ആഹാരം ഹിന്ദുഭക്തർക്ക് നൽകിയാൽ 2 ലക്ഷം പിഴയും നിയമനടപടിയും ; കൻവാർ യാത്രയ്‌ക്ക് നിർദേശങ്ങളുമായി പുഷ്കർ സിംഗ് ധാമി

‘പ്രേമലു’ ഫെയിം മമിതയുടെ പിതാവിനെ പ്രശംസിച്ച് ഡോക്‌ടേഴ്‌സ് ദിനത്തില്‍ നടി മീനാക്ഷിയുടെ കുറിപ്പ്

മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശന ഷോകള്‍ നിര്‍ത്തിവച്ചു; പിടിപ്പുകേടിന്റെ കാര്യത്തില്‍ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയും നമ്പര്‍ വണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies