ഇരിട്ടി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ വിജയത്തിനായി എല്ലാവകുപ്പുകളും സഹകരിക്കണമെന്ന ഉത്തരവില്‍ ആരോഗ്യ വകുപ്പിന്റെയും സഹകരണം. രോഗികള്‍ക്കുള്ള ഡോക്ടര്മാരുടെമരുന്ന് കുറിപ്പടിയിലൂടെയാണ് ഇതുസംബന്ധിച്ച സീല്‍ അടിച്ച് പ്രചരണം നടത്തുന്നത്.
ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും ഡോക്ടര്‍ മരുന്ന് കുറിച്ച് നല്കിയ രോഗികളുടെ കുറിപ്പടിയിലാണ് നവകേരള സദസ്, പേരാവൂര്‍ നിയോജക മണ്ഡലം, 2023 നവംബര്‍ 22,
തവക്കല്‍ മൈതാനം ഇരിട്ടി എന്ന് സീലടിച്ചിരിക്കുന്നത്. ഡോക്ടര്‍ മരുന്നു കുറിച്ചിട്ട ഭാഗത്താണ് വലിയ അക്ഷരത്തില്‍ നവകേരള സദസിന്റെ സീല്‍ പതിപ്പിക്കുന്നത്.
മരുന്ന് വാങ്ങാന്‍ ഫാര്‍മസിയില്‍ കുറിപ്പ് നല്‍കുമ്പോഴാണ് സീല്‍ അടിക്കുന്നത്. ആശുപത്രി സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരമാണ് സീല്‍ അടിക്കുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. കഴിഞ്ഞദിവസം ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ നടന്ന നവകേരളസദസ്സിന്റെ അവലോകന യോഗത്തിലുണ്ടായ തീരുമാനത്തിന്റെ ഭാഗമായാണ് സീല്‍ പതിപ്പിച്ചതെന്നാണ് ആശുപത്രി സൂപ്ര് രാജേഷ് പറയുന്നത്.
കുറിപ്പടിയിലെ സീല്‍ കണ്ട് പലരും ഞെട്ടിയിരിക്കുകയാണ്. രോഗികളായ ഞങ്ങളും സദസ്സില്‍ പങ്കെടുക്കേണ്ടിവരുമോയെന്ന സന്ദേഹമാണ് ചിലര്പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: