Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കണ്ണൂരില്‍ നഗര-ഗ്രാമ വീഥികളില്‍ നിറഞ്ഞാടി ഉണ്ണിക്കണ്ണന്മാര്‍ (Photos)

Janmabhumi Online by Janmabhumi Online
Aug 27, 2024, 02:37 am IST
in Kannur
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ നടന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തില്‍ ജില്ലയിലെ നഗര-ഗ്രാമ പ്രദേശങ്ങള്‍ കൃഷ്ണ ഭകിതിയിലാറാടി. ഉണ്ണികണ്ണന്‍മാര്‍, പൗരാണിക വേഷങ്ങളടങ്ങിയ നിശ്ചല ദൃശ്യങ്ങള്‍, ഗോപിക നൃത്തം, ഉറിയടി തുടങ്ങി വിവിധ പരിപാടികള്‍ ശോഭായാത്രയുടെ ഭാഗമായി നടന്നു.

പുണ്യമീ മണ്ണ്, പവിത്രമീ ജന്മം’ എന്ന സന്ദേശമുയര്‍ത്തിയാണ് ബാലഗോകുലം ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങളില്ലാതെ ഭക്തിസാന്ദ്രമായാണ് ശോഭായാത്രകള്‍ നടന്നത്. വയനാട് ദുരന്തത്തില്‍ ജീവജീവന്‍പൊലിഞ്ഞവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചതിനുശേഷമാണ് ശോഭായാത്രകള്‍ ആരംഭിച്ചത്. എല്ലാ ശോഭായാത്രയുടെ ഭാഗമായും വയനാടിനുവേണ്ടി സ്‌നേഹനിധി ശേഖരണവും നടന്നു.ഗ്രാമ നഗര പ്രദേശങ്ങളിലായി 500 ഓളം ശോഭയാത്രകള്‍ ജില്ലയില്‍ നടന്നു. കണ്ണൂര്‍ നഗരത്തില്‍ നടന്ന മഹാശോഭായാത്ര അമൃതാനന്ദമയീമഠം കണ്ണൂര്‍ മഠാധിപതി അമൃതകൃപാനന്ദപുരി കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്തു. സ്വാമി അനുഗ്രഹഭാഷണവും നടത്തി.

തിരുവനന്തപുരത്ത് നടന്ന 16-ാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിവിധ ഇനങ്ങളില്‍ സ്വര്‍ണം നേടിയ പഞ്ചന അജയ്, ദേവിക ദീപക്, എം. കാര്‍ത്തിക എന്നിവര്‍ ഗോകുലപതാക എം. ശ്രേയയ്‌ക്ക് കൈമാറി. അനഘ രാജീവന്‍ മണല്‍ പ്രാര്‍ത്ഥന ഗീതം ആലപിച്ചു. ശ്രീകൃഷ്ണ ജയന്തി കണ്ണൂര്‍ നഗരം സംഘാടകസമിതി അധ്യക്ഷന്‍ അഡ്വ. ബാബുരാജ് അധ്യക്ഷത വഹിച്ചു. ആവണി വയനാട് അനുശോചന സന്ദേശം വായിച്ചു. അഡ്വ: ബാബുരാജ് വയനാട് സ്‌നേഹനിധി സമര്‍പ്പണം ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണ ജയന്തി കണ്ണൂര്‍ നഗരം സംഘാടക സമിതി സെക്രട്ടറി പ്രജിത്ത് സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, എ.വി. ഭാര്‍ഗ്ഗവന്‍, യു.ടി. ജയന്തന്‍, കെ.കെ. വിനോദ്കുമാര്‍, കെ.ജി. ബാബു, ടി.സി. മനോജ്, എം. അനീഷ്‌കുമാര്‍, പി.ടി. രമേഷ്, പ്രജിത്ത് കോങ്ങാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മയ്യില്‍: മയ്യില്‍ ബാലഗോകുലം നടത്തിയ ശ്രീകൃഷ്ണ ജയന്തി ബാലദിന ശോഭായാത്ര എട്ടാം മൈല്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് മയ്യില്‍ പട്ടണം വഴി ചെക്യാട്ട് ശ്രീ വിഷ്ണുക്ഷേത്രത്തില്‍ സമാപിച്ചു. ഇ.കെ. ജയചന്ദ്രന്റെ അധ്യക്ഷതയില്‍ മുന്‍ ശബരിമല മേല്‍ശാന്തി കൊട്ടാരം ജയരാമന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സി.വി. മോഹനന്‍, ടി.വി. സുധാകരന്‍, ടി.സി. മോഹനന്‍, കെ.എന്‍ വികാസ് ബാബു, കെ.വി.നാരായണന്‍ മാസ്റ്റര്‍, ടി.വി. രാധാകൃഷ്ണന്‍, സി.കെ.ശ്രീധരന്‍, യു.സി. വിജയന്‍, സാവിത്രിയമ്മ കേശവന്‍, പി.പി. സജിത്ത്, ബാബുരാജ് രാമത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഇരിക്കൂര്‍: വിവേകാനന്ദ ബാലഗോകുലം കുട്ടാവിന്റെ ആഭിമുഖ്യത്തില്‍ കുന്നുംബ്രത്ത് മടപ്പുരയില്‍ നിന്നും ആരംഭിച്ച ശോഭയാത്ര കുട്ടാവ് പുതിയ ഭഗവതി ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് പ്രസാദ വിതരണം നടന്നു. കുയിലൂര്‍ താഴ് വാരത്തുനിന്നാരംഭിച്ച അഭിമന്യു ബാലഗോകുലത്തിന്റെ ശോഭായാത്ര കുയിലൂര്‍ ശിവക്ഷേത്രപരിസരത്ത് സമാപിച്ചു. കല്യാട് ശ്രീകൃഷ്ണ ബാലഗോകുലം നടത്തിയ ശോഭായാത്ര പുള്ളിവേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കല്യാട് വിഷ്ണു ശിവക്ഷേത്രത്തില്‍ സമാപിച്ചു.

ഇരിട്ടി: വയനാട് ദുരന്ത പശ്ചാത്തലത്തില്‍ നടന്ന ജന്മാഷ്ടമി ആഘോഷങ്ങള്‍ക്ക് ആഡംബരങ്ങള്‍ ഒഴിവാക്കിയെങ്കിലും നൂറുകണക്കിന് കൃഷ്ണ-രാധാവേഷധാരികള്‍ അണിനിരന്നതോടെ നാടും നഗരവീഥികളും അമ്പാടികളായി മാറി. ചെലവ് ചുരുക്കലിന്റെ ഭാഗമായി നിശ്ചലദൃശ്യങ്ങളും ഇതോടനുബന്ധിച്ച താളമേളങ്ങളും ഏറെയും ഒഴിവാക്കിയായിരുന്നു ബാലഗോകുലം ഇക്കുറി ജന്മാഷ്ടമി ആഘോഷിച്ചത്. ഇതില്‍ നിന്നും മാറ്റിവെക്കുന്ന തുക വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക എന്നതായിരുന്നു ലക്ഷ്യം. കൃഷ്ണവേഷങ്ങള്‍ക്കൊപ്പം പഞ്ചാരിവളവും പഞ്ചവാദ്യവും ആട്ടവും പാട്ടുമൊക്കെ അരങ്ങേറി. ഇരിട്ടി മേഖലയില്‍ അന്‍പതോളം കേന്ദ്രങ്ങളിലാണ് ശോഭായാത്രകള്‍ നടന്നത്.

ഇരിട്ടിയില്‍ വള്ള്യാടില്‍ നിന്നും ആരംഭിച്ച യമുനാശോഭായാത്ര കിഴൂര്‍ ശ്രീമഹാവിഷ്ണു ക്ഷേത്രാങ്കണത്തില്‍ നിന്ന് ഗംഗാ ശോഭായാത്രയുമായി ചേര്‍ന്ന് കീഴൂര്‍ വഴി പയഞ്ചേരിമുക്കിലെത്തുകയും അവിടെ വെച്ച് പയഞ്ചേരി വായനശാലയില്‍ നിന്നും പുറപ്പെട്ട സരസ്വതി ശോഭായാത്ര കൈരാതികിരാത ക്ഷേത്ര പരിസരത്ത് വെച്ച് ഗംഗയുമായി കൂടിച്ചേര്‍ന്ന് ഇരിട്ടി ബസ്റ്റാന്റില്‍ വെച്ച് പെരുമ്പറമ്പ് ലക്ഷ്മി നരസിംഹ മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്നും എത്തിയ ഗോദാവരി ശോഭായാത്രയും, മാടത്തിയില്‍ നിന്നും എത്തിയ കാവേരി ശോഭായാത്രയുമായി ബസ്സ്റ്റാന്റ് പരിസരത്തു വെച്ച് ഗംഗയില്‍ ലയിച്ച് മഹാശോഭായാത്രയായി കീഴൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രസന്നിധിയിലെത്തിച്ചേര്‍ന്നു.

തില്ലങ്കേരിയില്‍ കാരക്കുന്ന് കിളക്കകത്ത് ഭഗവതിക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ശോഭായാത്ര തെക്കംപൊയില്‍വെച്ച് ഏച്ചിലാട് നിന്നും എത്തിയ ശോഭായാത്രയുമായി കൂടിച്ചേര്‍ന്ന് ചാളപ്പറമ്പിലെത്തി വലിയനന്തോത്ത് ക്ഷേത്രത്തിലെ ശോഭായാത്രയുമായി ചേര്‍ന്ന് വാഴക്കാലിലെത്തി വാഴക്കാലില്‍ നിന്നുള്ള ശോഭായാത്രയും വേങ്ങരച്ചാലില്‍ നിന്നുമെത്തിയ ശോഭായാത്രയുമായി കൂടിച്ചേര്‍ന്ന് പഞ്ചായത്തോഫീസ് പരിസരത്തെത്തുകയും അതേസമയം കാര്‍ക്കോട് ശ്രീ അയ്യപ്പന്‍ കാവില്‍നിന്നും പുറപ്പെടുന്ന ശോഭായാത്ര ഏച്ചിക്കുന്നുഞ്ഞാലില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്രയുമായി കൂടിച്ചേര്‍ന്ന് പഞ്ചായത്ത് ഓഫീസ് പരിസരത്തെത്തുകയും കടുക്കാപ്പാലം ശ്രീകൃഷ്ണക്ഷേത്രം, കുണ്ടേണ്ടരിഞ്ഞാല്‍ എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര പഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഗമിക്കുകയും മഹാശോഭായാത്രയായി കുട്ടിമാവ് ടൗണ്‍ വഴി പനക്കാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു.

അയ്യന്‍കുന്നിലെ വാണിയപ്പാറത്തട്ട് ശ്രീനാരായണ നഗറില്‍ നിന്നും ആരംഭിച്ച ശോഭായാത്ര വാണിയപ്പാറയില്‍ സംഗമിച്ച് അങ്ങാടിക്കടവില്‍ സമാപിച്ചു. പടിക്കച്ചാല്‍ ശ്രീ മതിലുവളപ്പ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സന്നിധിയില്‍ നിന്ന് ആരംഭം കുറിച്ച ശോഭായാത്ര ഉളിയില്‍ ടൗണില്‍ സംഗമിച്ചശേഷം മതിലുവളപ്പ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു.

പായം ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട ഏകലവ്യ ശോഭായാത്ര, വട്ട്യറ സവര്‍ക്കര്‍ നഗറില്‍ നിന്നും പുറപ്പെടുന്ന അര്‍ജ്ജുന ശോഭായാത്രയുമായി കരിയാല്‍ ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് സംഗമിച്ചു. തുടര്‍ന്ന് പായം ടൗണില്‍ വെച്ച് പയോറയില്‍ നിന്നും തോട്ട്കടവ് വഴി വരുന്ന ശിവാജി ശോഭായാത്രയുമായി സംഗമിച്ച് പായം ശ്രീ ശത്രുഘന ക്ഷേത്രത്തില്‍ സമാപിച്ചു.

മീത്തലെ പുന്നാട് പെരുന്തടിക്കാട് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര ചെക്കിച്ചാല്‍ ഇല്ലത്തെ മുല, ഊര്‍പ്പള്ളി, പാറേങ്ങാട് ശോഭായാത്രകളുമായി ചേര്‍ന്ന് കല്ലങ്ങോട്, താവിലാക്കുറ്റി, കോട്ടത്തെക്കുന്ന് ശോഭായാത്രകളുമായി പുന്നാട് മധുരാപുരിയില്‍ മഹാശോഭായാത്രയായി സംഗമിച്ച് ചെലപ്പുര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.

പുന്നാട് അക്കാനിശ്ശേരി മഠത്തിന് സമീപത്തുനിന്ന് ആരംഭിച്ച ശോഭയാത്ര പുന്നാട്ടപ്പന്‍ ക്ഷേത്രം വഴി കുഴുമ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന് അത്തപുഞ്ചയില്‍ നിന്ന് ആരംഭിച്ച ശോഭായാത്രയുമായി ചേര്‍ന്ന് പൂന്നാട് ടൗണില്‍ എത്തിച്ചേര്‍ന്ന് ശങ്കരി ഭാഗത്തുനിന്ന് ആരംഭിച്ച ശോഭയാത്രയുമായി ചേര്‍ന്ന് പുന്നാട് ടൗണില്‍ നടക്കുന്ന മഹാസംഗമത്തിന് ശേഷം പുന്നാട്ടപ്പന്‍ ക്ഷേത്രത്തില്‍ സമാപിച്ചു.

ചാവശ്ശേരി മണ്ണോറയില്‍ നിന്ന് ആരംഭിച്ച ശോഭയാത്ര ചാവശ്ശേരി പറമ്പ് വഴി 19 മൈലില്‍ നിന്നാരംഭിച്ച നെല്ല്യാട് ശോഭയാത്രയുമായി സംഗമിച്ച് മഹാശോഭയാത്രയായി ചാവശ്ശേരി മണ്ണംപഴശ്ശി ക്ഷേത്രം പ്രദീക്ഷണം ചെയ്ത് ആവട്ടിയില്‍ സമാപിച്ചു.

വെള്ളമ്പാറ-വിളക്കോട് ശോഭായാത്ര വിളക്കോട് ടൗണില്‍ സംഗമിച്ച് ദേവപുരം നെല്ലേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു.

മുണ്ടാന്നൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര മുണ്ടാന്നൂര്‍ ടൗണ്‍ ചുറ്റി ക്ഷേത്രത്തില്‍ സമാപിച്ചു.

വേക്കളം-തിരുവോണപ്പുറം-കുനിത്തല-തെരു-മുരിങ്ങോടി-പേരാവൂര്‍ ശോഭായാത്രകള്‍ പേരാവൂര്‍ സംഗമിച്ച് തുണ്ടിയില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു. വേരുമടക്കിയില്‍ നിന്നും ആരംഭിച്ച ശോഭായാത്ര വെള്ളര്‍വള്ളി ക്ഷേത്രത്തില്‍ സമാപിച്ചു.

മണത്തണ നഗരേശ്വരം ക്ഷേത്രത്തില്‍ നിന്നും തുടങ്ങി അയോത്തുംചാല്‍ വഴി കുണ്ടേങ്കാവ് ക്ഷേത്രത്തിലും നിടുംപൊയില്‍ മണ്ഡലം കൊമ്മേരിയില്‍ നിന്നും ആരംഭിച്ചു നിടുംപൊയിലും സമാപിച്ചു . കൊട്ടിയൂര്‍ മന്ദചേരി നിന്നും ആരംഭിച്ചു കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ സമാപിച്ചു.

പറയനാട് ഏറനെല്ലൂര്‍ ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് കൊട്ടാരം വഴി കാഞ്ഞിരമണ്ണ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. വട്ടക്കയത്ത് നിന്നും ആരംഭിച്ച്, മോച്ചേരി, വയലാറമ്പ്, വളോരവഴി ചാവശ്ശേരി മണ്ണംപഴശ്ശി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. നടുവനാട് എല്‍പിഎസ്‌കൂളില്‍ നിന്നും കാളാംതോടില്‍ നിന്നും കോട്ടൂര്‍ഞാലില്‍ നിന്നും ആരംഭിച്ച ശോഭ യാത്രകള്‍ നടുവനാട് സംഗമിച്ച് നിടിയാഞ്ഞിരം ശ്രീ മുത്തപ്പന്‍ മഠപ്പുര പ്രദക്ഷിണം വച്ച് കുരുവന്ദേരി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ സമാപിച്ചു.

മാഹി: മാഹി മേഖല സമിതിയുടെ ആഭിമുഖ്യത്തിലുള്ള ശോഭായാത്ര ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപത്ത് നിന്നാരംഭിച്ചു. നൂറുകണക്കിന് ശ്രീ കൃഷ്ണ-രാധ വേഷധാരികള്‍, പൗരാണിക വേഷങ്ങടങ്ങിയ നിശ്ചലദൃശ്യങ്ങള്‍, ചെണ്ടമേളം, ഭജനസംഘം തുടങ്ങിയവയോടെ അകമ്പടിയോടെ ഭക്തിസാന്ദ്രമായ ശോഭയാത്ര മാഹി പാലം, മെയിന്‍ റോഡ് വഴി പാറക്കല്‍ കുറുമ്പ ഭഗവതി ക്ഷേത്ര മൈതാനത്ത് സമാപിച്ചു.

കടമ്പൂര്‍ ടീച്ചേഴ്‌സ് ട്രെയിം നിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ട് റിട്ട. പ്രിന്‍സിപ്പല്‍ വി.കെ. പാര്‍വ്വതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വിജയന്‍ പൂവ്വച്ചേരി സ്വാഗതം പറഞ്ഞു. പ്രമുഖ നര്‍ത്തകിയും പുതുച്ചേരി ബെസ്റ്റ് ചൈല്‍ഡ് അവാര്‍ഡ് ജേതാവുമായ ഉത്തമ ഉമേഷ് ഗോകുലപതാക കൈമാറി. ആഘോഷസമിതി ഭാരവാഹികളായ പി. പ്രതീഷ്‌കുമാര്‍, കാട്ടില്‍ പുഷ്പരാജ്, ഇ. അജേഷ്, അഡ്വ. കെ. അശോകന്‍, പി. അജിത്ത്കുമാര്‍, അഡ്വ. ബി. ഗോകുലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൂത്തുപറമ്പ്: ബാലഗോകുലം കൂത്തുപറമ്പ് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ എട്ടു സ്ഥലങ്ങളില്‍ ശോഭായാത്രകള്‍ നടന്നു. തൊക്കിലങ്ങാടി ശ്രീനാരായണമഠ പരിസരത്ത് നിന്ന് ആരംഭിച്ച് മെയിന്‍ റോഡ് വഴി പാറാല്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ആമ്പിലാട് ശ്രീ മഹാവിഷ്ണുക്ഷേത്രം മേല്‍ശാന്തി മഞ്ജുനാഥ് ഭട്ട് ബാലഗോകുലം പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. എ.പി. പുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ആഘോഷ പ്രമുഖ് നിഖില്‍ പാലായി, കെ.എ. പ്രത്യുഷ്, പി. ബിനോയ്, സജീവന്‍ നരവൂര്‍, ബിജോയ് പൂക്കോട്, പി. പുഷ്പലത എന്നിവര്‍ നേതൃത്വം നല്‍കി.

കോട്ടയം മണ്ഡലത്തില്‍ ആറാം മൈല്‍ നിന്ന് ആരംഭിച്ച് മെയിന്‍ റോഡ് വഴി പൂക്കോട് സമാപിച്ചു. സനീഷ് ഓലായിക്കര, പ്രജിത്ത് ഏളക്കുഴി, സനീഷ് കോലാവില്‍, രാജേഷ് കുന്നത്ത്, അഭിജിത്ത്, സൂര്യനന്ദന എന്നിവര്‍ നേതൃത്വം നല്‍കി.
മമ്പറം മണ്ഡലത്തിന്റെ നേതൃത്വത്തില്‍ ഓടക്കാടില്‍ നിന്നാരംഭിച്ച് മെയിന്‍ റോഡ് വഴി മമ്പറം ടൗണില്‍ സമാപിച്ചു. നിധിന്‍ വെണ്ടുട്ടായി, സുധീര്‍ ബാബു, പ്രമോദ് ഓടക്കാട്, പ്രേംജിത്ത് വെണ്ടുട്ടായി, സജീവന്‍ മമ്പറം, വിജേഷ് പടുവിലായി എന്നിവര്‍ നേതൃത്വം നല്‍കി.

കരേറ്റ മണ്ഡലത്തില്‍ മേലെ കരേറ്റയില്‍ നിന്നാരംഭിച്ച് മെയിന്‍ റോഡ് വഴി അളകാപുരി ശ്രീരാമക്ഷേത്ര റോഡില്‍ സമാപിച്ചു. ആഘോഷ പ്രമുഖ് പി.കെ. ധനേഷ്, ഷിജു എളക്കുഴി, എം. ശ്രീജിത്ത്, അജിത്ത് കണ്ടേരി, ഷിജു ഒറോക്കണ്ടി, അനീഷ് നീര്‍വേലി, എം. തീര്‍ത്ഥ, അരുണ്‍ നീര്‍വേലി എന്നിവര്‍ നേതൃത്വം നല്‍കി.

ചിറ്റാരിപ്പറമ്പ് മണ്ഡലത്തില്‍ ചുണ്ടയില്‍ നിന്നാരംഭിച്ച് മെയിന്‍ റോഡ് വഴി ചിറ്റാരിപ്പറമ്പ് ടൗണില്‍ സമാപിച്ചു. അശ്വന്ത് കണ്ണവം, സി.എം. ശൈലേഷ്, വിപിന്‍ദാസ്, പ്രേംജിത്ത്, സി.എം സജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

കോളയാട് മണ്ഡലത്തില്‍ ചങ്ങലഗേറ്റ് ശ്രീ നാരായണക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് മെയിന്‍ റോഡ് വഴി കോളയാട് ടൗണില്‍ സമാപിച്ചു. ആഘോഷപ്രമുഖ് സി. രമേശന്‍, പുരുഷോത്തമന്‍ ആലച്ചേരി, ഹരികൃഷ്ണന്‍ ആലച്ചേരി, ജനാര്‍ദനന്‍ മാസ്റ്റര്‍, നന്ദനന്‍ വായന്നൂര്‍, ബോബി വായന്നൂര്‍, പ്രജീഷ് ആലച്ചേരി, രജീഷ് കോളയാട് എന്നിവര്‍ നേതൃത്വം നല്‍കി.
മാനന്തേരി മണ്ഡലത്തില്‍ മാനന്തേരി ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് മെയിന്‍ റോഡ് വഴി വണ്ണാത്തിമൂലയില്‍ സമാപിച്ചു. ആര്‍എസ്എസ് കൂത്തുപറമ്പ് ഖണ്ഡ് സംഘചാലക് എം. അശോകന്‍ മാസ്റ്റര്‍, പി.പി. ഷിജു, കെ പങ്കജാക്ഷന്‍, അമല്‍ജിത്ത്, എന്‍. ലക്ഷ്മണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചെറുവാഞ്ചേരി മണ്ഡലത്തില്‍ കല്ലുവളപ്പില്‍ നിന്നാരംഭിച്ച് മെയിന്‍ റോഡ് വഴി ചെറുവാഞ്ചേരി ശ്രീ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രപരിസരത്ത് സമാപിച്ചു. ആഘോഷ പ്രമുഖ് ശ്രീജേഷ് കരേറ്റ, ഷിനില്‍ ശങ്കര്‍, കെ.പി. അഭിലാഷ്, സുബിനേഷ്, പാട്യം പഞ്ചായത്ത് അംഗം എന്‍. റീന , ടി.കെ. സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പാനൂര്‍: പാനൂര്‍ മേഖലയില്‍ 9 ശോഭായാത്രകള്‍ നടന്നു. പെരിങ്ങളം-പന്ന്യന്നൂര്‍ മണ്ഡലം നേതൃത്വത്തില്‍ നടന്ന ശോഭായാത്ര മേലേ പൂക്കോം ഗണപതിക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് താഴെപൂക്കോം-കീഴ്മാടം വഴി അണിയാരം അയ്യപ്പക്ഷേത്ര പരിസരത്ത് സമാപിച്ചു. രാജീവ് ശ്രീപദം നിവേദിതയ്‌ക്ക് ഗോകുലപതാക നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. സി.ടി. കെ. അനീഷ് അധ്യക്ഷത വഹിച്ചു. കെ. പ്രകാശന്‍, പി.പി. രജില്‍ കുമാര്‍, കെ.കെ. ധനഞ്ജയന്‍, രാജേഷ് കൊച്ചിയങ്ങാടി, പി. രാജീവന്‍, ഒ. സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

പാനൂര്‍-എലാങ്കോട് മണ്ഡലം നേതൃത്വത്തില്‍ നടന്ന ശോഭായാത്ര സാഹിത്യകാരന്‍ ഡോ. റഷീദ് പാനൂര്‍ ഉദ്ഘാടനം ചെയ്തു. എലാങ്കോട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ നിന്നാരംഭിച്ച് വൈദ്യര്‍പീടികയില്‍ എത്തിച്ചേര്‍ന്നു. മറ്റൊരു ശോഭായാത്ര കൂറ്റേരി മഠം പരിസരത്ത് നിന്നാരംഭിച്ച് മാവിലാട്ട് മൊട്ട വഴി വൈദ്യര്‍പീടികയിലെത്തി. രണ്ട് ശോഭായാത്രകളും വൈദ്യര്‍പീടികയില്‍ സംഗമിച്ച് പുത്തൂര്‍ മടപ്പുര പരിസരത്ത് സമാപിച്ചു.

പാട്യം-മൊകേരി പൂക്കോട് നിന്നാരംഭിച്ച് പത്തായകുന്ന് ടൗണില്‍ സമാപിച്ചു. സി. അച്യുതന്‍ ഉദ്ഘാടനം ചെയ്തു. ടി. രാഘവന്‍, കെ.സി. പ്രതീഷ്, ജിഗീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

തൃപ്പങ്ങോട്ടൂര്‍-പുത്തൂര്‍-ചെറുപ്പറമ്പ് മണ്ഡലം നേതൃത്വത്തില്‍ നടന്ന ശോഭാ യാത്ര പുത്തൂര്‍ നരിപ്രക്കുന്ന് ഭഗവതീക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് പാറാട് ടൗണ്‍വഴി കുന്നോത്ത്പറമ്പില്‍ സമാപിച്ചു. മറ്റൊരു ശോഭാ യാത്ര വടക്കെപൊയിലൂര്‍ കുരുടന്‍കാവ് ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് ചെറുപ്പറമ്പ് വഴി കുന്നോത്ത്പറമ്പില്‍ സമാപിച്ചു.

പൊയിലൂര്‍-വിളക്കോട്ടൂര്‍ മണ്ഡലം നേതൃത്വത്തില്‍ നടന്ന ശോഭാ യാത്ര പൊയിലൂര്‍ ശ്രീനാരായണ മഠം പരിസരത്ത് നിന്നാരംഭിച്ച് പൊയിലൂര്‍-തൂവ്വക്കുന്ന് വഴി വിളക്കോട്ടൂര്‍ മീത്തല്‍ ഭഗവതി ക്ഷേത്ര പരിസരത്ത് സമാപിച്ചു. സൗമ്യേന്ദ്രന്‍ കണ്ണംവെള്ളി ശോഭാ യാത്ര ഉദ്ഘാടനം ചെയ്തു.

ബാലഗോകുലം ചൊക്ലി-കരിയാട് മണ്ഡലം നേതൃത്വത്തില്‍ നടന്ന ശോഭായാത്ര മത്തിപറമ്പ് പാറാല്‍ പീടികയില്‍ നിന്നാരംഭിച്ച് മേക്കുന്ന്-പെട്ടിപ്പാലം-മേനപ്രം വഴി കാഞ്ഞിരത്തിന് കീഴില്‍ സമാപിച്ചു. ശശി മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ബാലഗോകുലം മയ്യഴി മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ നടന്ന ശോഭായാത്ര ന്യൂമാഹി കല്ലായിയില്‍ നിന്നാരംഭിച്ച് പാറക്കല്‍ ശ്രീ കുറുംബ ഭഗവതീ ക്ഷേത്രപരിസരത്ത് സമാപിച്ചു.
ചേലോറ മണ്ഡലത്തിന്റെ നേതൃത്വത്തില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിച്ച് വലിയന്നൂര്‍ മഹാദേവി ക്ഷേത്രത്തില്‍ സമാപിച്ചു. ഖണ്ഡ് സംഘചാലക് വിനോദന്‍ മാസ്റ്റര്‍, ജില്ലാ ഭഗിനിപ്രമുഖ് സന്ധ്യ ടീച്ചര്‍, ബാലഗോകുലം ചക്കരക്കല്‍ താലൂക്ക് സഹകാര്യദര്‍ശി യു.വി. ശരത്ത്കുമാര്‍, പി.പി. മോഹനന്‍, ഷമീര്‍ ബാബു, ഓണററി ക്യാപ്റ്റന്‍ റിട്ട: സി. നളിനാക്ഷന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: kannurSree Krishna Janmashtami
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യയിലെ ഏറ്റവും പുരാതനമായ ശക്തീപീഠങ്ങളിൽ ഒന്ന് ; ശ്രീരാമൻ ദർശനം നടത്തിയ ക്ഷേത്രം ; ടിപ്പു തകർക്കാൻ ശ്രമിച്ച തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

Kerala

അനുഗ്രഹം തേടി പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ ഗാനാര്‍ച്ചനയുമായി ഗായിക കെ.എസ്. ചിത്ര; സംഗീതസാന്ദ്രമായി മുത്തപ്പന്റെ മടപ്പുര

Kerala

കണ്ണൂരിൽ റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം; അന്വേഷണം ആരംഭിച്ചു

Kerala

റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു; ആദ്യപരിപാടി കണ്ണൂരിൽ

Kerala

പ്രണയ നൈരാശ്യത്തിൽ ആണ്‍സുഹൃത്തിനൊപ്പം പുഴയിലേക്ക് ചാടിയ വീട്ടമ്മ നീന്തിരക്ഷപ്പെട്ടു: യുവാവിനെ കാണാനില്ല, തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies