കോഴിക്കോട് : പാലസ്തീനിന് ഐക്യദാര്‍ഢ്യവുമായി സിപിഎം സംഘടിപ്പികുന്ന സെമിനാറില്‍ മുസ്ലിം ലീഗ് പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനമായി. ഇന്ന് നേതാക്കളുടെ കൂടിയാലോചനയ്ക്ക് ശേഷമാണ് ഇതുസംബന്ധിച്ച് തീരുമാനം അറിയിച്ചിരിക്കുന്നത്. എന്നാല്‍ യോഗം ചേരുമെന്നാണ് അറിയിച്ചതെങ്കിലും അത് നടന്നില്ല. പകരം കൂടിയാലോചന നടത്തി സെമിനാറില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു.
എല്ലാവരും ഒരുമിക്കേണ്ട സമയമാണിത്. ക്ഷണിച്ചാല്‍ സിപിഎമ്മിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഉറപ്പായും പങ്കെടുക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞതോടെയാണ് ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമായത്. അതിനു പിന്നാലെ സിപിഎം ഔദ്യോഗീകമായി ലീഗിനെ പരപാടിയിലേക്ക് ക്ഷണിച്ചു. എന്നാല്‍ തീവ്ര നിലപാടുള്ള മുസ്ലിംസംഘടനകളോടും കോണ്‍ഗ്രസ്സിനോടും സഹകരിക്കില്ലെന്നും അറിയിക്കുകയുണ്ടായി. മുതിര്‍ന്ന നേതാവായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഈ പ്രസ്താവന തിരിച്ചടിയായത് കോണ്‍ഗ്രസ്സിനാണ്.
അതേസമയം പ്രസ്താവന വിവാദമായതോടെ ഇ.ടി. മുഹമ്മദ് ബഷീര്‍ വിശദീകരണവുമായി രംഗത്തെത്തി. തന്റെ വ്യക്തപരമായ അഭിപ്രായം മാത്രമാണ് താന്‍ പറഞ്ഞത്. പാര്‍ട്ടിയുടെ തീരുമാനമാണ് അന്തിമം. സുതാര്യമായ ഒരു പ്രതികരണമാണ് താന്‍ നടത്തിയത് എന്നായിരുന്നു തിരുത്തിയത്. സുതാര്യമായ പ്രതികരണം ആണ് താന്‍ നടത്തിയത്. ഈ വിഷയത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: