തിരുവനന്തപുരം: പാലസ്തീന്‍ അനുകൂലസംഗമം നടത്താനുളള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിനോട് ആവശ്യപ്പെട്ട് കെപിസിസി. മലപ്പുറത്ത് വെളളിയാഴ്ച പാലസ്തീന്‍ അനുകൂലസംഗമം നടത്തരുതെന്നാണ് മുന്നറിയിപ്പ്.
സമാന്തര പരിപാടിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്ന് നേതൃത്വം മുന്നറിയിപ്പ് നല്‍കി.മലപ്പുറത്ത് കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം വെളളിയാഴ്ചത്തെ പരിപാടിയില്‍ മാറ്റങ്ങളൊന്നും വരുത്തില്ലെന്നാണ് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചത്. മുന്നറിയിപ്പ് നല്‍കുന്ന കത്തൊന്നും കെപിസിസിയില്‍ നിന്ന് ലഭിച്ചിട്ടില്ല. കത്ത് ലഭിച്ചാല്‍ അതിന് മറുപടി നല്‍കും.
ആര്യാടന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് യുദ്ധവിരുദ്ധ മഹാസദസും പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സംഘടിപ്പിച്ചിരിക്കുന്നത്. പാലസ്തീനോട് ഐക്യപ്പെടുന്നത് തന്നെയാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് ആര്യാടന്‍ ഷൗക്കത്ത് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: