കൊല്ലം: രാജ്യത്തെ ഒരു സംസ്ഥാനത്തും ഇല്ലാത്ത അപകട സാഹചര്യമാണ് കേരളത്തിലുള്ളത്. ഭീകരതയ്ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നിയമ വിരുദ്ധമാവുകയാണ്. കേരളം ഭാരതത്തിലെ ഒരു സംസ്ഥാനം മാത്രമാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം മനസ്സിലാക്കണെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.
കേരളത്തിലെ ഭീകര വിരുദ്ധ സേനയുടെ പ്രവര്‍ത്തനം നിഷ്ക്രിയമായിക്കൊണ്ടിരിക്കുകയാണ്. ഹമാസിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചാല്‍ അവരെ അവരുടെ വീട്ടില്‍ പോലീസ് എത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരായ കേസ് അതിനൊരു ഉദാഹരമാണ്. ഹാമാസിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഹിന്ദുക്കളെ തകര്‍ക്കുകയെന്ന ജമാഅത്ത് മുദ്രവാക്യത്തെ മുഖ്യമന്ത്രി എതിര്‍ക്കുന്നില്ല.
മലപ്പുറത്ത് ജമാഅത്ത് ഇസ്ലാമി ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ സമ്മേളനത്തില്‍ ഹമാസ് നേതാവ് പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് കേസുകളൊന്നും എടുത്തിട്ടില്ല. മുഖ്യമന്ത്രിയും ഹമാസും ചങ്ങാതിമാരാണെന്നും പി.കെ. കൃഷ്ണദാസ് വിമര്‍ശിച്ചു. കോണ്‍ഗ്രസും സിപിഎമ്മും മതേതര വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
കേരളത്തിലെ ഭീകര വിരുദ്ധ സേനയില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. ഓഫീസില്‍ ഉദ്യോഗസ്ഥരോ, സേനയ്ക്കായി വാഹനവുമില്ല. എല്ലാ വാഹനങ്ങളും കട്ടപ്പുറത്താണ്. രാജീവ് ചന്ദ്രശേഖര്‍ ഒരു മതത്തിനുമെതിരെ ഒന്നും പറഞ്ഞിട്ടില്ല. കേരളം ഭാരതത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും കേരളം പ്രത്യേക രാജ്യം ആണെന്ന് മുഖ്യമന്ത്രി വിചാരിക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: