ന്യൂദല്‍ഹി: കേരളത്തില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ ഒക്ടോബര്‍ 31 വ്യത്യസ്തമായ ശബ്ദവും വൈബ്രേഷനുമുള്ള പരീക്ഷണ സന്ദേശം ലഭിച്ചേക്കാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം.
സന്ദേശം കണ്ട് പരിഭ്രമിക്കുകയോ എന്തെങ്കിലും അടിയന്തര സാഹചര്യത്തിന്റെ സൂചനയോ ആയി കാണേണ്ടതില്ലെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കുന്നു. അടിയന്തര ഘട്ടങ്ങളിലുള്ള മുന്നറിയിപ്പ് മൊബൈല്‍ ഫോണുകളില്‍ ലഭ്യമാക്കാനുള്ള സെല്‍ ബ്രോഡ്കാസ്റ്റിങ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണമാണിത്.
ഉപയോക്താക്കള്‍ സന്ദേശത്തിനോട് പ്രതികരിക്കേണ്ടതില്ല. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പും ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: