മുംബൈ: തീരരക്ഷാ സേനയ്ക്കു വേണ്ടി മുംബൈ മസഗോണ്‍ ഡോക്കില്‍ പരിശീലനക്കപ്പല്‍ പണിയാന്‍ കരാര്‍. 2310 കോടി ചെലവില്‍ കപ്പല്‍ നിര്‍മിക്കാനാണ് പ്രതിരോധമന്ത്രാലയവുമായി കരാറായത്. ഹെലിക്കോപ്റ്ററുകള്‍ക്ക് പറന്നുയരാന്‍ സാധിക്കുന്ന കപ്പലില്‍ ഒരു സമയം 70 പേര്‍ക്ക് പരിശീലനം നല്‍കാം.
അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുള്ള കപ്പലിലേക്കുള്ള മുഴുവന്‍ ഉപകരണങ്ങളും ആയുധങ്ങളും ആഭ്യന്തര ഉത്പാദകരില്‍ നിന്നാകും വാങ്ങുക. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം നിര്‍മിക്കുന്ന കപ്പല്‍ മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും. ആയിരക്കണക്കിന് തൊഴിലവസരങ്ങളും ഇതുവഴി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: