വിഴിഞ്ഞം തുറമുഖം ഞങ്ങളുടേതെന്ന് കൊട്ടിഘോഷിക്കുമ്പോഴും വികസനങ്ങള്‍ എല്ലാം തങ്ങളുടെ പദ്ധതികള്‍ എന്ന് പറഞ്ഞ് പിണറായി സര്‍ക്കാര്‍ ഹുങ്ക് കാണിക്കുന്നതിനെയും ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് പ്രതികരിച്ച് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കെ കരുണാരകരന്‍ മന്ത്രിസഭയുടെ വികസന സ്വപ്നമായിരുന്ന നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനെയും കരുണാകരനെയും സ്മരിക്കുമ്പോള്‍ കേരളത്തിന്റെ അതിവേഗ വികസനത്തിന് കാരണഭൂതരായ നരേന്ദ്രമോദിയെയും നിതിന്‍ ഗഡ്കരിയെയും ചൂണ്ടിക്കാണിക്കുന്നു. വിഴിഞ്ഞം തുറമുഖം ഏത് കടല്‍ കൊള്ളക്കാര്‍ കട്ടെടുക്കാന്‍ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മന്‍ചാണ്ടി സാറിനു തന്നെ അവകാശപ്പെട്ടതെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെയും കരുണാകരന്റെയും ഫോട്ടോയും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്…..
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ആളുകള്‍ കാണാന്‍ പാകത്തില്‍ കരുണാകരന് സാറിന്റെ ഫോട്ടോയുമില്ല പേരുമില്ല..(എവിടെയെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല)..പക്ഷെ അവിടെ ആ മനുഷ്യന്റെ വികസന സ്വപ്നങ്ങളുടെ അദൃശ്യ സാന്നിധ്യമുണ്ട്…അത് അവിടെ ഇറങ്ങുന്നവര്‍ക്കും പോകുന്നവര്‍ക്കും അനുഭവപ്പെടും…അതു പോലെയാണ് വിഴിഞ്ഞം തുറമുഖം എന്ന സ്വപ്നം ഏത് കടല്‍ കൊള്ളക്കാര്‍ കട്ടെടുക്കാന്‍ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മന്‍ചാണ്ടി സാറിനുതന്നെ അവകാശപ്പെട്ടതാണ്…നാളെ വിഴിഞ്ഞം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആ മുഖമാണ് മലയാളി ഓര്‍മ്മിക്കുക…ടിക്കറ്റു കിട്ടാനില്ലാത്ത വന്ദേഭാരത് എന്ന് കേള്‍ക്കുമ്പോള്‍ മോദിജിയുടെ മുഖം ഓര്‍മ്മ വരുമ്പോലെ…ദേശീയപാത വികസനം എന്ന് കേള്‍ക്കുമ്പോള്‍ ഗഡ്കരിയുടെ മുഖം തെളിയുന്നതുപോലെ …അന്യരുടെ പദ്ധതികള്‍ കൈയ്യേറുന്നവരെ ചരിത്രം ഓര്‍മ്മിക്കാറെയില്ല …പൊതുജനത്തിന്റെ നല്ല ഓര്‍മ്മകളില്‍ സ്ഥാനം പിടിക്കാന്‍ വികസനം എപ്പോഴും ഒരു ആയുധമാണ്…എല്ലാ രാഷ്ട്രിയ പ്രസ്ഥാനങ്ങളോടുമായി പറയുന്നു…ജാതിയും,മതവും,വര്‍ഗ്ഗീയതയുമല്ല..വികസനം..വികസനം മാത്രം…
നെടുമ്പാശ്ശേരി എയർപോർട്ടിൽ ആളുകൾ കാണാൻ പാകത്തിൽ കരുണാകരൻ സാറിന്റെ ഫോട്ടോയുമില്ല പേരുമില്ല..(എവിടെയെങ്കിലും ഒളിപ്പിച്ചു…
Posted by Hareesh Peradi on Saturday, October 14, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: