തിരുവനന്തപുരം: കേരളത്തില്‍ അതിദാരിദ്ര്യം അനുഭവിക്കുന്നവര്‍ ഇല്ലാത്ത നാടായി സംസ്ഥാനത്തെ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ സര്‍വേയില്‍ 64000ത്തില്‍ പരം കുടുംബങ്ങള്‍ അതിദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ആ കുടുംബങ്ങളെ സാമ്പത്തികമായി ഉയര്‍ത്താന്‍ വ്യക്തമായ മൈക്രോ പ്ലാന്‍ തയ്യാറാക്കി മോചിപ്പിക്കും. അതിന് തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം വഹിക്കുമെന്നും അദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലാ അവലോകന യോഗങ്ങള്‍ ജനപങ്കാളിത്ത വികസനത്തിന്റെയും ഭരണ അവലോകനത്തിന്റെയും മാതൃകയായി മാറി. സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് വികസന കാര്യങ്ങളില്‍ പരിഹാരം ആണ് ഉദ്ദേശിച്ചത്.
മേഖലാ യോഗങ്ങള്‍ പുതിയ ഭരണ നിര്‍വഹണ ശൈലിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഏറ്റെടുത്ത ലക്ഷ്യം ഫലപ്രദമായി പൂര്‍ത്തിയാക്കാനായെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
കേരളീയം നവംബര്‍ ഒന്ന് മുതല്‍ നടക്കും. കേരളത്തിന്റെ സമസ്ത നേട്ടങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. 140 പ്രഭാഷകര്‍ പങ്കെടുക്കും. ഭാവികേരള വികസന മാര്‍ഗ്ഗ രേഖയും സെമിനാര്‍ ചര്‍ച്ച ചെയ്യും. കേരളം കണ്ടിട്ടുള്ളതില്‍ വച്ച് വലിയ സാംസ്കാരിക വിരുന്നായിരിക്കും കേരളീയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: