കൊച്ചി: സംസ്ഥാന ജലഗതാഗത വകുപ്പ് (എസ്ബ്ല്യുടിഡി) പ്രീമിയം പാസഞ്ചറും ടൂറിസ്റ്റ് ബോട്ട് സര്‍വീസുകളും കൊച്ചി- കായലില്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു. കൊച്ചിയിലെത്തുന്ന കൂടുതല്‍ യാത്രക്കാരെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സര്‍വീസുകള്‍. ഇതിന്റെ ഭാഗമായി പ്രീമിയം സൗകര്യങ്ങളുള്ള ‘ഇന്ദ്ര’ എന്ന ബോട്ട് അടുത്ത മാസം എത്തിക്കും. എറണാകുളത്ത് നിന്ന് ഫോര്‍ട്ട് കൊച്ചി,വൈപ്പിന്‍, മട്ടാഞ്ചേരി ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സോളാര്‍ എസി ബോട്ട് പ്രധാനമായും പ്രാദേശിക വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമിടുന്നത്.
ഇതിനെത്തുടര്‍ന്ന്, ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ട് യാത്രാ ബോട്ടുകളും അടുത്ത വര്‍ഷം ആദ്യം ലോഞ്ച് ചെയ്യും. എല്ലാ സുരക്ഷാ സംവിധാനങ്ങളോടും കൂടിയ രണ്ട് 100 സീറ്റിലുളള ബോട്ടുകളുടെ നിര്‍മാണം നടക്കുകയാണ്. കായല്‍ ആസ്വദിക്കാന്‍ ഇന്ദ്രയില്‍ മൂന്ന്
മണിക്കൂര്‍ യാത്രയ്ക്ക് 300 മുതല്‍ 400 രൂപ വരെയാണ് നിരക്ക്. മറൈന്‍ ഡ്രൈവില്‍ നിന്ന് സര്‍വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബോട്ടുകള്‍ ഇപ്പോള്‍ ഒരു മണിക്കൂര്‍ യാത്രയ്ക്ക് ഏതാണ്ട് ഇതേ ചാര്‍ജാണ് ഈടാക്കുന്നത്. പുഷ് ബാക്ക് സീറ്റുകള്‍, സുരക്ഷാ ഫീച്ചറുകള്‍, ആകര്‍ഷകമായ ഇന്റീരിയറുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ എസ ്ഡബ്ല്യുടിഡി ബോട്ടിലുണ്ടാകും. അടുത്ത മാസം പുറത്തിറക്കുന്ന യാത്രാ ബോട്ടുകള്‍ക്കും സമാനമായ പ്രീമിയം സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.
നിലവില്‍, എറണാകുളം ജെട്ടിയില്‍ നിന്ന് മുളവുകാട്, വരാപ്പുഴ മേഖലകള്‍, മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍ തുടങ്ങിയ ദ്വീപുകള്‍ ഉള്‍പെടെ വിവിധ റൂട്ടുകളിലേക്ക് മൊത്തം എട്ട് ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്.
ഇതില്‍ അഞ്ച് ബോട്ടുകളില്‍ 100 പേര്‍ക്കും മറ്റ് മൂന്ന് ബോട്ടുകളില്‍ 75 പേര്‍ക്കും ഇരിക്കാന്‍
സൗകര്യമുണ്ട്. ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് 6 രൂപയാണ് ഈടാക്കുന്നത്. സാധാരണ ദിവസങ്ങളില്‍ ശരാശരി യാത്രക്കാരുടെ എണ്ണം 15,000 ആണ്, ഇത് 25,000 ആയി വര്‍ദ്ധിക്കും. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും അവധിക്കാലങ്ങളിലും പ്രീമിയം ബോട്ടുകളുടെ
സര്‍വീസ് യാത്രക്കാരുടെ എണ്ണവും വര്‍ധിപ്പിക്കും.
‘വാട്ടര്‍ മെട്രോ ബോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, ഇലക്ട്രിക്-സോളാര്‍ ബോട്ടുകള്‍ക്ക് ഉയര്‍ന്ന ശേഷിയുള്ള ബാറ്ററി ബാക്കപ്പ് ഉണ്ടായിരിക്കും. രാത്രി സമയങ്ങളില്‍ പോലും അവ പ്രവര്ത്തിപ്പിക്കാന്കഴിയും. അത്തരം ബോട്ടുകള്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ പരമ്പരാഗത ബോട്ടുകളില്‍നിന്ന് വ്യത്യസ്തമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: