ഹാങ്ചൊ: 2014നുശേഷം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം സ്വന്തമാക്കാനുറച്ച് ഭാരത ഹോക്കി ടീം ഇന്ന് ആദ്യ പോരാട്ടത്തിന്. പൂള് എയിലെ മത്സരത്തില്‍ ഉസ്ബക്കിസ്ഥാനാണ് എതിരാളികള്‍.
കരുത്തുറ്റ നിരയുമായാണ് ഭാരതം ഏഷ്യന്‍ ഗെയിംസിനിറങ്ങുന്നത്. ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന ടീമില്‍ മന്ദീപ് സിങ്, മന്‍പ്രീത് സിങ്, ജര്‍മന്‍പ്രീത് സിങ്, സുമിത്, അമിത് രോഹിദാസ് തുടങ്ങിയ പ്രമുഖരെല്ലാമുണ്ട്. ഗോള്‍ വലയം കാക്കാന്‍ മലയാളി താരം പി.ആര്. ശ്രീജേഷും ടീമിലുണ്ട്.
പൂള് എയില്‍ ഉസ്ബക്കിസ്ഥാന് പുറമെ ജപ്പാന്, പാക്കിസ്ഥാന്, സിംഗപ്പൂര്‍, ബംഗ്ലാദേശ് ടീമുകളാണുള്ളത്. 26ന് സിംഗപ്പൂരുമായും 28ന് ജപ്പാനുമായും ഏറ്റുമുട്ടാനിറങ്ങുന്ന ഭാരതം ലോകം കാത്തിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ 30ന് പാക്കിസ്ഥാനെ നേരിടും. ഒക്ടോബര്‍ രണ്ടിന് ബംഗ്ലാദേശുമായാണ് പൂള് എയിലെ ഭാരതത്തിന്റെ അവസാന മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: