Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വെങ്കലത്തിളക്കത്തില്‍ ഇന്ത്യ!! വിജയ’ ശ്രീ’ യായി മടക്കം

“വരുംതലമുറകൾക്ക് മനസിൽ പരിലാളിക്കാനാകുന്ന നേട്ടം!: പ്രധാനമന്ത്രി

Janmabhumi Online by Janmabhumi Online
Aug 8, 2024, 07:33 pm IST
in Hockey
FacebookTwitterWhatsAppTelegramLinkedinEmail

പാരീസ്: ഭാരതത്തിന്റെ ഇതിഹാസ ഗോള്‍ കീപ്പറായ പി.ആര്‍. ശ്രീജേഷ് ഹോക്കി ഗോള്‍ കീപ്പറുടെ വേഷം അഴിച്ചുവെച്ചു, ഭാരതത്തിന് ഒളിംപിക്സില്‍ തുടര്‍ച്ചയായ രണ്ടാം വെങ്കലം സമ്മാനിച്ച്. കഴിഞ്ഞ തവണ ടോക്കിയോയില്‍ ശ്രീജേഷ് ഉള്‍പ്പെടുന്ന ഭാരത ടീം വെങ്കലം നേടിയിരുന്നു. 1980നു ശേഷം ആദ്യമായിട്ടായിരുന്നു ഹോക്കിയില്‍ ഭാരതത്തിന്റെ ഒളിംപിക് മെഡല്‍. ടോക്കിയോയില്‍ സെമിയില്‍ ബല്‍ജിയത്തിനോടു തോറ്റ ശ്രീജേഷും സംഘവും വെങ്കലപ്പോരില്‍ ജര്‍മനിയെ 5-4ന് കീഴടക്കിയാണ് മെഡലണിഞ്ഞത്.

ഇന്നലെ നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഭാരതം വെങ്കലം സ്വന്തമാക്കിയത്. പാരീസില്‍ ഭാരതത്തിന്റെ നാലാം വെങ്കലമെഡലാണിത്.

ഒളിംപിക്സിനായി പാരീസില്‍ എത്തിയശേഷമാണ് പി.ആര്‍. ശ്രീജേഷ് ഒളിംപിക്സോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ചത്. അതിനു പിന്നാലെ ഭാരത ടീം നായകന്‍ ഹര്‍മന്‍പ്രീത് സിങ് പറഞ്ഞത് കളി നിര്‍ത്തുന്ന ശ്രീജേഷിന് വേണ്ടി പാരീസില്‍ മെഡല്‍ നേടണമെന്നാണ്. നായകന്റെ ആ വാചകം സത്യമായി. വെങ്കലത്തിളക്കത്തോടെയാണ് ശ്രീജേഷിന് ഭാരത ഹോക്കി ടീം യാത്രയയപ്പ് നല്‍കുന്നത്. മിന്നും സേവുകളുമായി കളം നിറഞ്ഞ ശ്രീജേഷിന്റെ നിര്‍ണായക പ്രകടനങ്ങളാണ് പാരീസ് ഒളിംപിക്സില്‍ ഭാരതത്തെ വെങ്കലമണിയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതെന്ന് ഉറപ്പിച്ചു പറയാം.

ഇന്നലെ നടന്ന കളിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ഭാരതത്തെ നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇരട്ട ഗോളാണ് ഭാരതത്തെ വെങ്കലത്തിലേക്ക് നയിച്ചത്. 30, 33 മിനിറ്റുകളിലായിരുന്നു നായകന്റെ ഗോള്‍. 18-ാം മിനിറ്റില്‍ പെനല്‍റ്റി സ്ട്രോക്കില്‍നിന്ന് മാര്‍ക് മിറാലസ് സ്പെയിനെ ആദ്യം മുന്നിലെത്തിച്ചത്.

കളിയുടെ തുടക്കം മുതല്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്. എന്നാല്‍ ആദ്യ ക്വാര്‍ട്ടറില്‍ ഗോള്‍ വിട്ടുനിന്നു. ആദ്യ ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ ഭാരതത്തിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും സുഖ്ജീത് സിംഗിന് അവസരം മുതലാക്കാന്‍ സാധിച്ചില്ല. അധികം കഴിയും മുന്‍പേ സ്‌പെയ്‌നിന് ലഭിച്ച അവസരം ശ്രീജേഷ് രക്ഷപ്പെടുത്തുകയും ചെയ്തു. ഇതോടെ ആദ്യ ക്വാര്‍ട്ടര്‍ ഗോള്‍രഹിതമായി. രണ്ടാം ക്വാര്‍ട്ടര്‍ തുടങ്ങി മൂന്ന് മിനിറ്റായപ്പോള്‍ ഭാരതത്തെ ഞെട്ടിച്ച് സപെയിന്‍ ലീഡ് നേടി. പെനാല്‍റ്റി സ്ട്രോക്കില്‍ നിന്നായിരുന്നു അവരുടെ ഗോള്‍. അമിത് രോഹിന്‍ദാസിന്റെ സ്റ്റിക് ബ്ലോക്കിനെതിരെയാണ് പെനാല്‍റ്റി വിധിച്ചത്. മിറാലസ് എടുത്ത കിക്ക് ശ്രീജേഷിനെ കീഴടക്കി വലയിലെത്തി. പിന്നാലെ രണ്ട് പെനാല്‍റ്റി കോര്‍ണര്‍ സ്‌പെയ്‌നിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 28-ാം മിനിറ്റില്‍ സ്‌പെയ്‌നിന്റെ മറ്റൊരു ശ്രമം പോസ്റ്റില്‍ തട്ടിത്തെറിച്ചു. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിന് തൊട്ടുമുന്‍പ്് ഭാരതം സമനില ഗോള്‍ നേടി. പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഭാരത നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ലക്ഷ്യം കണ്ടത്. ഇതോടെ ഇടവേളയ്‌ക്കു പിരിയുമ്പോള്‍ ഗോള്‍നില 1-1 എന്ന നിലയില്‍.

ഇടവേളയ്‌ക്കുശേഷം കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ഭാരതം ലീഡ് നേടി. 33-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് നായകന്‍ ഹര്‍മന്‍പ്രീത് സിങ് തന്നെയാണ് ഗോള്‍ നേടിയത്. പിന്നീട് നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. ഇതിനിടെ ഭാരതത്തിന്റെ മലയാള ഗോളി പി.ആര്‍. ശ്രീജേഷിന്റെ മിന്നുന്ന പ്രകടനം സ്പെയിന്‍ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി. കളി തീരാന്‍ ഒരുമിനിറ്റും 20 സെക്കന്‍ഡും മാത്രമുള്ളപ്പോള്‍ സ്പെയിനിനു ലഭിച്ച പെനാല്‍റ്റി കോര്‍ണറും 44 സെക്കന്‍ഡ് ബാക്കിയുള്ളപ്പോള്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറും ശ്രീജേഷ് രക്ഷപ്പെടുത്തി അവസാന നിമിഷത്തെ സമ്മര്‍ദം മറികടന്നതോടെ ഭാരതത്തിന് വെങ്കലം സ്വന്തമാവുകയായിരുന്നു.

ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അവരുടെ കഴിവിനെയും സ്ഥിരോത്സാഹത്തെയും ഒത്തൊരുമയെയും മോദി പ്രശംസിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“വരുംതലമുറകൾക്ക് മനസിൽ പരിലാളിക്കാനാകുന്ന നേട്ടം!

ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിൽ തിളങ്ങി, വെങ്കല മെഡൽ സ്വന്തമാക്കി വരുന്നു! ഒളിമ്പിക്സിലെ അവരുടെ തുടർച്ചയായ രണ്ടാം മെഡലാണിത് എന്നതിനാൽ ഇത് ഏറെ സവിശേഷമാണ്.

അവരുടെ വിജയം കഴിവിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഒത്തൊരുമയുടെയും വിജയമാണ്. അവർ അപാരമായ മനോദാർഢ്യവും അതിജീവനശേഷിയും പ്രകടിപ്പിച്ചു. കളിക്കാർക്ക് അഭിനന്ദനങ്ങൾ.

ഓരോ ഇന്ത്യക്കാരനും ഹോക്കിയുമായി വൈകാരിക ബന്ധമുണ്ട്. ഈ നേട്ടം നമ്മുടെ രാജ്യത്തെ യുവാക്കൾക്കിടയിൽ കായികരംഗത്തെ കൂടുതൽ ജനപ്രിയമാക്കും.”

Tags: bronzehockey India#ParisOlympics2024
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയ സ്‌കൂള്‍ ഗെയിംസില്‍ വെങ്കലം നേടിയ കേരള ആണ്‍കുട്ടികളുടെ ടീം
Sports

ദേശീയ സ്‌കൂള്‍ ഗെയിംസില്‍ കേരള ആണ്‍കുട്ടികള്‍ക്ക് വെങ്കലം

Hockey

ഹോക്കിയില്‍ തുടര്‍ വിജയവുമായി ഭാരത വനിതകള്‍

ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷ് 
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്തെത്തിയപ്പോള്‍
Kerala

ഒളിംപ്യന്‍ ശ്രീജേഷിന് ജന്മനാടിന്റെ ആദരം

വിനേഷ് ഫൊഗാട്ടിനെ പാരീസിലെ ഒളിമ്പിക് സ്റ്റേഡിയത്തിലെ ആശുപത്രിയിലെത്തി ആശ്വസിപ്പിക്കുന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ (ഇടത്ത്) പി.ടി. ഉഷ പഴയ ഒളിമ്പിക്സില്‍ 400 മീറ്റര്‍ മത്സരത്തില്‍ ഓടുന്നു (വലത്ത്)
Sports

പി.ടി. ഉഷയെ വേട്ടയാടി മീഡിയവണ്‍; സത്യം മറയില്ലാതെ പറയുന്നവള്‍ ഉഷ; ഉഷ പറഞ്ഞത് സത്യമെന്ന് ജപ്പാന്‍ താരം റെയ് ഹിഗുച്ചിയും ശ്രീജേഷും

ഒളിംപിക്‌സ് സമാപനച്ചടങ്ങില്‍ ഭാരത ടീമംഗങ്ങള്‍
Sports

ഒളിംപിക്‌സ് ഇനി അമേരിക്കയില്‍

പുതിയ വാര്‍ത്തകള്‍

അരുണാചൽ പ്രദേശിൽ റാഫ്റ്റിംഗിന് അന്താരാഷ്‌ട്ര പദവി ലഭിക്കുന്നു ; ടൂറിസത്തിന് വലിയ ഉത്തേജനം

ആറന്മുള വഴിപാടു വള്ള സദ്യയ്‌ക്ക് ഞായറാഴ്ച തുടക്കം

വിക്കിപീഡിയയിലെ ആര്‍എസ്എസിനെക്കുറിച്ചുള്ള ഒരു വിവാദഭാഗം (വലത്ത്)

ഈ വിക്കിപീഡിയയെ ഇവിടെ വേണോ?.ഇന്ത്യയില്‍ കിട്ടുന്ന വിക്കിപീഡിയയില്‍ ആര്‍എസ്എസിന് അധിക്ഷേപങ്ങള്‍ മാത്രം

ആനാട് നീന്തല്‍ പരിശീലന കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരത്ത് 3 നില കെട്ടിടത്തില്‍ തീപടര്‍ന്നു

നിമിഷപ്രിയ കേസില്‍ സുപ്രിംകോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍

അസിം മുനീര്‍ (ഇടത്തേയറ്റം)  പാകിസ്ഥാന്‍ ഭരണം നിയന്ത്രിച്ചിരുന്ന മുഷറാഫ്, സിയാ ഉള്‍ ഹഖ്, യാഹ്യാ ഖാന്‍, അയൂബ് ഖാന്‍ എന്നിവര്‍ (ഇടത്ത് നിന്ന് രണ്ട് മുതല്‍ അഞ്ച് വരെയുള്ള ചിത്രങ്ങള്‍)

പാകിസ്ഥാനില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് അസിം മുനീര്‍; പാകിസ്ഥാന്‍ പട്ടാളഭരണത്തിലേക്കെന്ന് സൂചന; പിന്നില്‍ ട്രംപോ?

പാലക്കാട് കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ 2 കുട്ടികള്‍ മരിച്ചു, അമ്മ ഗുരുതരാവസ്ഥയില്‍

ഡ്രൈവറുമായി അവിഹിതം; വനിതാ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, വിവാദമായതോടെ കെഎസ്ആര്‍ടിസി പിന്‍വലിച്ചു

ഗുരുവന്ദനം ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമെന്ന് എന്‍ടിയു; നിന്ദിക്കുന്നത് തള്ളിക്കളയണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies