പൂനെ: പൂനെയിലെ ബലേവാഡിയിലെ ശ്രീ ശിവ് ഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന എ എഫ് സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഡി മത്സരത്തില്‍ ഇറാനിയന്‍ ക്ലബ് നസാജി മസന്ദരന്‍ എഫ്സി മുംബൈ സിറ്റി എഫ്സിയെ പരാജയപ്പെടുത്തി . സ്കോര്‍ 2-0.
മുംബൈ സിറ്റി എഫ്സിക്ക് നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. പ്രത്യേകിച്ച് കളിയുടെ ആദ്യ പകുതിയില്‍.
കളിയുടെ 33-ാം മിനിറ്റില്‍ എഹ്സാന്‍ ഹൊസൈനിയുടെ ആദ്യ ഗോളിന്റെ സഹായത്തോടെ നസാജി മസന്ദരന്‍ അവരുടെ സ്കോര്‍ ബോര്‍ഡ് തുറന്നു. രണ്ടാം പകുതിയില്‍ മുഹമ്മദ്റേസ ആസാദി 62ാം മിനിറ്റില്‍ നസാജി മസന്ദരന്റെ ലീഡ് 0-2 ആയി ഉയര്‍ത്തി.
മുംബയ് ഫുട്ബോള്‍ ക്ലബ്, അല്‍-ഹിലാല്‍ എസ്എഫ്സി, നസാജി മസന്ദരന്‍, നവബഹോര്‍ എന്നീ നാല് ടീമുകളാണ് എഎഫ്സിയുടെ ഗ്രൂപ്പ് ഡിയിലുള്ളത്. ഓരോ ടീമും അവരവരുടെ ഗ്രൂപ്പിലെ മറ്റ് മൂന്ന് ടീമുകളുമായി കളിക്കണം. നാല്പതോളം ക്ലബ്ബുകള്‍ പങ്കെടുക്കുന്ന ഏഷ്യന്‍ ഫുട്ബോള്‍ ക്ലബ് സൂപ്പര്‍ ലീഗില്‍ ടീമുകളെ പത്ത് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: