സിംഗപൂര്‍: ഇന്ത്യന്‍ വംശജനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ തര്‍മന്‍ ഷണ്മുഖരത്നം സിംഗപൂര്‍ പ്രസിഡന്റായി നാളെ സത്യപ്രതിജ്ഞ ചെയ്യും. രാജ്യത്തെ ഒമ്പതാമത് പ്രസിഡന്റാണ് തര്‍മന്‍ ഷണ്മുഖ രത്നം.
2011 മേയ് മുതല്‍ 2019 മേയ് വരെ മന്ത്രിയായും ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോക സാമ്പത്തിക ഫോറത്തിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗവുമാണ്.
നേരത്തെ സെപ്തംബര്‍ ഒന്നിന് നടന്ന വോട്ടെടുപ്പില്‍ പോള്‍ ചെയ്ത 2.48 ദശലക്ഷം വോട്ടുകളില്‍ 70.4 ശതമാനവും നേടിയാണ് തര്‍മന്‍ ഷണ്മുഖ രത്നം പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.
എതിര് സ്ഥാനാര്‍ത്ഥികളായ എന്‍ജി കോക്ക് സോംഗ്, ടാന്‍ കിന് ലിയാന് എന്നിവര്‍ക്ക് യഥാക്രമം 15.72 ശതമാനവും 13.88 ശതമാനവും വോട്ട് ലഭിച്ചു. നിലവിലെ പ്രസിഡന്റ് ഹലീമ യാക്കോബിന്റെ കാലാവധി ഇന്ന് അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: