തിരുവനന്തപുരം: മുതിര്‍ന്ന ബി.ജെ.പി നേതാവും സനാതന ധര്‍മ്മ പ്രചാരകനുമായിരുന്ന പി.പി മുകുന്ദന്റെ നിര്യാണത്തില്‍ ശ്രീരാമദാസ മിഷന് അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുശോചിച്ചു. ശ്രീരാമദാസ മിഷന്റെ പരിപാടികളില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹം സൗമ്യതകൊണ്ടും നേതൃപാടവം കൊണ്ടും തനതായ ശൈലിപുലര്ത്തിയിരുന്നു.
മാതൃകാപരവും ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള പ്രവര്‍ത്തനവും കാഴ്ചവച്ച അദ്ദേഹത്തിന്റെ വേര്‍പാട് സമാജത്തിന് തീരാനഷ്ടമാണെന്ന് സ്വാമി തൃപ്പാദങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: