ന്യൂദല്‍ഹി: രക്ഷാബന്ധന് ആഘോഷത്തിന്റെ ഭാഗമായി രാഖിയണിഞ്ഞ വിദ്യാര്‍ത്ഥികളെ മാനസികമായി സമര്ദത്തിലാക്കുകയോ അവരെ ഏതെങ്കിലും തരത്തില്‍ മാനസികമായോ ശാരീരികമായോ ശിക്ഷിക്കുകയോ അവരോട് വിവേചനം കാണിക്കുകയോ ചെയ്യരുതെന്ന് ദേശീയ ബാലാവകാശ കമ്മിഷന്.
ചില മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ ഈ നിര്‍ദേശം. രക്ഷാബന്ധന്, തിലകം, മൈലാഞ്ചി എന്നിവയുടെ പേരില്‍ കുട്ടികളെ ശിക്ഷിക്കരുതെന്നും രക്ഷാബന്ധന് ആഘോഷത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ക്ക് നല്കിയ നിര്‍ദേശത്തില്‍ കമ്മിഷന് പറയുന്നു. എല്ലാം സംസ്ഥാനങ്ങള്‍ക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: