ന്യൂദല്‍ഹി: ഇന്ത്യക്കാരില്‍ പത്തില്‍ എട്ട് പേര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനുകൂലമായ നിലപാടാണെന്ന് പ്യൂ ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആഗോള സ്വാധീനം സമീപ വര്‍ഷങ്ങളില്‍ ശക്തിപ്പെടുന്നതായാണ് ഇവരില്‍ ഭൂരിഭാഗത്തിന്റെയും അഭിപ്രായം.
2014 മുതല്‍ അധികാരത്തിലിരിക്കുന്ന മോദിയെക്കുറിച്ച് 55 ശതമാനം പേര്‍ക്ക് വളരെ അനുകൂലമായ നിലപാടാണ്. അടുത്ത മാസം ന്യൂദല്‍ഹിയില്‍ നടക്കുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊന്ന് പേര്‍ക്ക് മോദിയെ കുറിച്ച് നിഷേധാത്മക വീക്ഷണമുണ്ട്.
ലോക വേദിയില്‍ ഇന്ത്യ കൂടുതല്‍ ശക്തമാകുന്നുവെന്ന് സ്ത്രീകളും അതിനേക്കാള്‍ കൂടുതല്‍ പുരുഷന്മാരും വിശ്വസിക്കുന്നു.യുക്രൈന്- റഷ്യ യുദ്ധം ഇന്ത്യയുടെ പ്രസക്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.യു എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെങ്കിലും സംഘര്‍ഷത്തെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു ഇന്ത്യ. അങ്ങനെ ആയുധങ്ങളുടെയും വിലകുറഞ്ഞ ഊര്‍ജത്തിന്റെയും പ്രധാന വിതരണക്കാരായ റഷ്യയ്ക്കെതിരായ യുഎസ് നേതൃത്വത്തിലുള്ള ഉപരോധത്തില്‍ നിന്നും ഇന്ത്യ ഒഴിഞ്ഞുനിന്നു
ഏഷ്യയിലെ ചൈനയുടെ സാമ്പത്തികവും സൈനികവുമായ മുഷ്കിനെതിരെ ഇന്ത്യ ശക്തമായ നിലപാടെടുത്തിട്ടുണ്ട്.സര്‍വേയില്‍ പങ്കെടുത്ത 65 ശതമാനം ഇന്ത്യക്കാരും യുഎസിനോട് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നു. പത്തില്‍ നാലുപേരും റഷ്യയുടെ ആഗോള സ്വാധീനം ശക്തിപ്പെട്ടുവെന്ന് വിശ്വസിക്കുന്നു.
ഇന്ത്യയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് ദിവസങ്ങള്‍ക്ക് മുമ്പ്, അരുണാചല്‍ പ്രദേശും അക്സായി ചിന്നും ചൈനീസ് പ്രദേശത്തുള്പ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ചതില്‍ നയതന്ത്രതലത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: