ബുഡാപെസ്റ്റ്: കായിക ലോകത്തെ ത്രസിപ്പിക്കാന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ ലോക പോരാട്ടത്തിന് നാളെ തുടക്കം. ഹംഗറിയിലെ ബുഡാപെസ്റ്റ് ആണ് ഇത്തവണത്തെ വേദി.
ഒമ്പത് ദിവസങ്ങളിലായി 49 ഫൈനലുകള്‍ നടക്കും. ഇതിനായി 200ലേറെ രാജ്യങ്ങളില്‍ നിന്ന് കരുത്തും കഴിവും മാറ്റുരയ്ക്കാന്‍ എത്തിയിരിക്കുന്നത് 2000ത്തോളം അത്ലറ്റുകളാണ്. ഇന്ത്യയെ മുന്നില്‍ നിന്നും നയിക്കുക ഇന്ത്യയുടെ ഒരേയൊരു ഒളിംപിക് മെഡല്‍ ജേതാവായ അത്ലറ്റ് നീരജ് ചോപ്രയാണ്. 2022 ജൂലൈയില്‍ നടന്ന കഴിഞ്ഞ തവണത്തെ ഒറിഗോന്‍ പതിപ്പില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ ഏകതാരം കൂടിയാണ് നീരജ്. ജാവലിന്‍ ത്രോയില്‍ കഴിഞ്ഞ വര്‍ഷം വെള്ളിയാണ് താരം നേടിയത്. തുടരെ രണ്ട് ഡയമണ്ട് ലീഗിലും ജേതാവായാണ് നീരജ് ഇക്കുറി യോഗ്യത നേടിയിരിക്കുന്നത്.
നീരജ് അടക്കം ഇന്ത്യയ്ക്കായി മത്സരരംഗത്തുള്ളത് 27 അത്ലറ്റുകളാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെ വരവറിയിച്ച 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സ് താരം ആവിനാഷ് സാബ്ലെ ആണ് മറ്റൊരു പ്രധാന താരം. മലയാളി ലോങ് ജംപ് താരം മുരളി ശ്രീശങ്കര്‍, ജെസ്വിന് ആള്ഡ്രിന്, ട്രിപ്പിള്‍ ജംപര്‍ പ്രവീണ്‍ ചിത്രവേല്‍ എന്നിവര്‍ രംഗത്തുണ്ട്. വനിതകളില്‍ നൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ പ്രതീക്ഷാ താരമായി ജ്യോതി യരാജി ട്രാക്കിലിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: