ഓക്ലന്‍ഡ്: വനിതാ ലോകകപ്പ് ഫുട്ബോളില്‍ ആദ്യ സെമി ഫൈനല്‍ ഇന്ന്. സ്പെയിനും സ്വീഡനുമാണ് ആദ്യ സെമിയില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് കിക്കോഫ്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെ കീഴടക്കിയാണ് അവസാന നാലിലൊന്നായത്. അധിക സമയത്തേക്ക് നീണ്ട വാശിയേറിയ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്പെയിനിന്റെ ജയം. ജപ്പാനെ ഇതേ മാര്‍ജിനില്‍ തോല്‍പ്പിച്ചാണ് സ്വീഡന് സെമിയിലെത്തിയത്. 2003-ല്‍ ഫൈനല്‍ കളിച്ച സ്വീഡന് ഇത്തവണ രണ്ടാം ഫൈനലാണ് ലക്ഷ്യമിടുന്നത്. അതേസമയം സപെയിന്‍ ആദ്യ ഫൈനല്‍ ഉറപ്പിക്കാനാണ് സ്വീഡനെതിരെ സെമി പോരാട്ടത്തിനിറങ്ങുന്നത്. ആദ്യമായാണ് സ്പെയിന് വനിതാ ലോകകപ്പിന്റെ സെമിയില്‍ കളിക്കുന്നത്.
നാളെ രണ്ടാം സെമിയില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. ഇത്തവണ സെമി കളിക്കുന്ന നാല് ടീമുകളും ഇതുവരെ കിരീടം നേടിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ വനിതാ ഫുട്ബോളില്‍ പുതിയ ചാമ്പ്യന്മാരുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: