പാട്ന: ലോക്സഭയില്‍ ബിജെപി വനിതാ അംഗങ്ങളെ അപമാനിച്ച രാഹുലിനെ ന്യായീകരിക്കാനിറങ്ങിയ കോണ്‍ഗ്രസ് വനിതാ എംഎല്‍എ വിവാദത്തില്‍. ബിഹാറിലെ നവാദ ജില്ലയിലെ ഹിസുവ മണ്ഡലത്തിലെ എംഎല്‍എയാണ് വിവാദ പരാമര്‍ശം നടത്തി വെട്ടിലായത്. ‘ഞങ്ങളുടെ രാഹുല്‍ജിക്ക് പെണ്‍കുട്ടികളുടെ കുറവില്ല. പിന്നെന്തിനാണ് അമ്പത് കഴിഞ്ഞ കിഴവികള്‍ക്ക് ഫഌയിങ് കിസ് കൊടുക്കുന്നത്’ എന്നായിരുന്നു നീതു സിങ്ങിന്റെ പരിഹാസം.
കോണ്‍ഗ്രസിലെ വനിതകളെ മൊത്തം അപമാനിക്കുന്ന പ്രസ്താവനയാണ് നീതുവിന്റെതെന്ന് ആരോപിച്ച് അവരുടെ അണികളില്‍ത്തന്നെ പ്രതിഷേധം ശക്തമായിട്ടുണ്ട്. സ്ത്രീ, പുരുഷ ഭേദമില്ലാതെ കോണ്‍ഗ്രസ് നേതാക്കളെല്ലാം സ്ത്രീകളെ അപമാനിക്കുന്നത് സ്വഭാവമാക്കിയവരാണെന്ന് മഹിളാമോര്‍ച്ച ബീഹാര്‍ ഘടകം അധ്യക്ഷ നീതു ദബാസ് ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ ഉപഭോഗവസ്തുവാണെന്ന ഇറ്റാലിയന്‍ കാഴ്ചപ്പാടാണ് രാഹുല്‍ മുതല്‍ നീതു സിങ് വരെയുള്ള കോണ്‍ഗ്രസുകാരെ നയിക്കുന്നതെന്ന് അവര്‍ ട്വീറ്റ് ചെയ്തു. എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് ബീഹാറിലെ വിവിധ വനിതാ സംഘടനകള്‍ പ്രക്ഷോഭം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: