ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. സൂര്യകുമാര്‍ യാദവ് (83) തിലക് വര്‍മ്മ (49*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യയുടെ ജയം
ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. 17.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 164 റണ്‍സ് എടുത്തു. ജയിക്കാന്‍ ഒരു റണ്‍ വേണ്ടിയിരുന്നപ്പോള്‍ സിക്സര്‍ പറത്തിയാണ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിഖ് പാണ്ഡ വിജയം ഉറപ്പിച്ചത്. 5 അംഗ പരമ്പരയില്‍ ഇന്ത്യയുടെ ആദ്യ വിജയമാണിത്. പരമ്പരയിൽ 2–1ന് വിൻഡീസ് മുന്നിട്ടുനിൽക്കുകയാണ്
160 രണ്സ് വിജയലക്ഷവുമായി ഇറങ്ങിയ ഇന്ത്യയുടെ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍ ഒരു റൺസുമായും ശുഭ്മന്‍ ഗിൽ ആറു റൺസുമായും പുറത്തായതോടെ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 34 റൺസ് എന്ന നിലയിലായി. പിന്നാലെ സൂര്യകുമാർ യാദവ് – തിലക് വർമ സഖ്യം സംഖ്യ അടിച്ചു തകര്‍ത്തതോടെ കളി ഇന്ത്യയുടെ വശത്തായി. സൂര്യകുമാർ യാദവ് – തിലക് വർമ കൂട്ടുകെട്ട് 51 പന്തിൽ 87 റൺസാണ് നേടിയത്. സെഞ്വറിയിലേക്ക്്കുതിച്ച സൂര്യകുമാര്‍ 44 പന്തില്‍ 83 റണ്‍സ് അടുത്ത് മടങ്ങി. പകരം വന്ന ഹാര്‍ദ്ദിഖ് പാണ്ഡ്യ 13 പന്തില്‍ 20 റണ്‍സ് എടുത്ത് പുറത്താകാതെനിന്നു. .നാലാം വിക്കറ്റിൽ ഹാർദിക് പാണ്ഡ്യയുമായി ചേർന്ന് തിലക് വർമ 31 പന്തിൽ 43 റൺസ് കൂട്ടുകെട്ടും പടുത്തുയർത്തി
42 റണ്‍സെടുത്ത ഓപ്പണര്‍ ബ്രാണ്ടന്‍ കിംഗാണ് ആതിഥേയരുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും അക്സര്‍ പട്ടേലും മുകേഷ് കുമാറും ഓരോ വിക്കറ്റും വീഴ്ത്തി. അവസാന ഓവറുകളില്‍ നായകന് റോവ്മാന്‍ പവല്‍ നടത്തിയ വെടിക്കെട്ടാണ് വിന്‍ഡീസിനെ കാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: