തിരുവനന്തപുരം : എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ചെയ്തികള്‍ ആ സമുദായത്തിന് നിരക്കുന്നതല്ല. പൊതു സമൂഹം അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിക്കില്ലെന്നും എ.കെ. ബാലന്. സുകുമാരന്‍ നായരുടെ നുറുങ് തുണ്ട് പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുകുമാരന്‍ നായര്‍ തന്നെ നുറുങ് തുണ്ടായി കാണുന്നതിന്റെ കാരണം തനിക്കറിയാം. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചയാളല്ല താന്‍. അദ്ദേഹത്തിന്റെ സാമുദായിക സാമൂഹിക പാരമ്പര്യത്തോട് ഒരിക്കലും ഞാനെത്തില്ല. അദ്ദേഹത്തിനെ ആക്ഷേപിക്കുന്ന ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ല. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പരാമര്‍ശത്തിനെിരെ പ്രതിഷേധിക്കും മുമ്പ് പാലക്കാട് ചാത്തന്‍കുളങ്ങര ഭഗവതിക്ഷേത്രത്തിന്റെ 68 ഏക്കര്‍ സ്ഥലം സുകുമാരന്‍ നായര്‍ വിട്ടുകൊടുക്കട്ടെ. അതിനെ കുറിച്ചെന്താണ് അദ്ദേഹം മറുപടി നല്‍കാത്തത്. രാഷ്ട്രീയമായിട്ടാണ് വ്യക്തിപരമായിട്ടല്ല താന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.
ഷംസീറിനെതിരായ പരാമര്‍ശങ്ങളില്‍ കേരളീയ പൊതുസമൂഹം അദ്ദേഹത്തിനെതിരാണ്. ഒറ്റപ്പെട്ടിരിക്കുന്നത് കൊണ്ടാണ് അദ്ദേഹം വീണ്ടും പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഒരു പരാമര്‍ശത്തെ സംബന്ധിച്ച് വിദ്യാഭ്യാസം ശാസ്ത്രത്തിലും യുക്തിബോധത്തിലും അധിഷ്ഠിതമായിരിക്കണമെന്നാണ് സ്പീക്കര്‍ പറഞ്ഞത്. അത് ആരേയും വേദനിപ്പിക്കാനോ മുറിവേല്‍പ്പിക്കാനോ ആയിരുന്നില്ല സ്പീക്കറുടെ പരാമര്‍ശത്തെ വളച്ചൊടിച്ച് വിഷലിപ്തമായ ആശയം പ്രചരിപ്പിക്കുന്നത് കേരളീയ സമൂഹം ഉള്‍ക്കൊള്ളില്ല.
കേരളത്തിലെ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് എയ്ഡഡ് കോളേജുകളില്‍ സംവരണം നല്‍കണമെന്നത് സംബന്ധിച്ച് ഹൈക്കോടതി വിധിയുണ്ടായിരുന്നു. അതിനെതിരെ സുപ്രീംകോടതിയില്‍ പോയതും സുകുമാരന്‍ നായരാണ്. എന്നാല്‍ ആ സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് കോഴ വാങ്ങാതെ സ്ഥാപനം നിയമനം നടത്തുന്നുണ്ടോയെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കണമെന്നും എ.കെ. ബാലന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: