ചാലക്കുടി: മാസങ്ങളായി റോഡരികിലെ ബസ് സ്റ്റോപ്പില്‍ അന്തിയുറങ്ങുന്ന കുറ്റിച്ചിറ സ്വദേശികളായ കാടുകുറ്റി വീട്ടില്‍ സജീവനും ഭാര്യക്കും സാന്ത്വനമായി സേവാഭാരതി. അനാഥാവസ്ഥയില്‍ കഴിയുന്ന ദമ്പതികള്‍ക്ക് ഭക്ഷണത്തിനുള്ള സൗകര്യമൊരുക്കുമെന്ന് സേവാഭാരതി അറിയിച്ചു.
കുടുംബസ്വത്തായി ലഭിച്ചിരുന്ന അഞ്ച് സെന്റ് സ്ഥലം ബന്ധുക്കളുമായി നടത്തിയ കേസില്‍ നഷ്ടമായതോടെയാണ് ഇവര്‍ താമസിച്ചിരുന്ന കുറ്റിച്ചിറയിലെ ഷെഡില്‍ നിന്ന് ഒഴിയേണ്ടയി വന്നത്. ബന്ധുക്കളുമായി കേസ് നടത്തിയെങ്കിലും വിധി ഇവര്‍ക്ക് എതിരായി. മുന്‍ ജില്ലാ കളക്ടര്‍ ഇവരുടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ തഹസില്ദാരടക്കമുള്ളവരോട് നിര്‍ദ്ദേശിച്ചിരുന്നതായും തുടര്‍നടപടികള്‍ക്ക് മുമ്പ് കേസിന്റെ വിധി വന്നതിനെ തുടര്‍ന്ന് താമസം മാറേണ്ടി വരികയായിരുന്നു.
ഇതെ തുടര്‍ന്നാണ് രോഗിയായ ഷീലയുമായി സജീവന് അലയാന്‍ തുടങ്ങിയത്. കൈവശമുള്ള രേഖകള്‍ പ്രകാരം സ്വത്തിന് ഇവര്‍ക്ക് അവകാശമുള്ളതായിട്ടാണ് കാണുന്നത്. വഴിയാധാരമായ ഇവര്‍ മാസങ്ങളോളം ഗുരുവായൂര്‍ മുതല്‍ തിരുവന്തപുരം വരെ ട്രെയിന്‍ യാത്ര ചെയ്തും പല സ്റ്റേഷനുകളില്‍ അന്തിയുറങ്ങിയും കഴിയുകയായിരുന്നു. രണ്ട് മാസമായി ചാലക്കുടി സൗത്തിലുള്ള ബസ് സ്റ്റോപ്പിലാണ് താമസം. പുലര്‍ച്ചെ 5 മണിക്ക് കൂടപ്പുഴ ആറാട്ടുകടവിലെത്തി കുളിച്ച് വസ്ത്രമലക്കി ഉണക്കി ഉച്ചയോടെ ബസ് സ്റ്റോപ്പില്‍ തിരിച്ചെത്തും.
പിന്നെ ഇവിടെത്തന്നെയാണ് ഇവരുടെ കിടപ്പും ഇരിപ്പുമെല്ലാം. ആരെങ്കിലും നല്കുന്ന ചെറിയ സഹായം കൊണ്ടാണ് ഭക്ഷണവും രോഗികളായ രണ്ട് പേരുടെ മരുന്നമെല്ലാം വാങ്ങുന്നത്. ഇവര്‍ക്ക് രാത്രിയില്‍ കഴിക്കുവാനുള്ള ഭക്ഷണത്തിന് വേണ്ട സൗകര്യം സേവാഭാരതി നല്‍കുമെന്ന് അറിയിച്ചതോടെ ചെറിയ ആശ്വാസമായി. ഇവര്‍ക്ക് താമസിക്കുവാന്‍ വേണ്ട സൗകര്യവും മറ്റു നിയമ സഹായങ്ങളും ശരിയാക്കി കൊടുക്കാമെന്ന് എംഎല്‍എ സനീഷ്കുമാര് ജോസഫും ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: