ന്യൂദല്‍ഹി: തീവ്രവാദ പ്രവര്‍ത്തനത്തിനായി വിദേശത്തുപോയി കുടുങ്ങിയവരോടുള്ള സ്നേഹം സിപിഎമ്മിനും പ്രത്യേകിച്ച് എളമരം കരീമിനെപ്പോലുള്ള നേതാക്കള്‍ക്ക് ഏറെയുണ്ട് . അതിന് മറ്റൊരു ഉദാഹരണമാണ് കരിം ഇന്ന് രാജ്യസഭയില്‍ ചോദിച്ച ചോദ്യങ്ങള്‍.
യെമനിലേക്കോ അത്തരം രാജ്യങ്ങളിലേക്കോ യാത്ര ചെയ്തതിന് അധികാരികള്‍ പിടിച്ചെടുത്ത പാസ്പോര്‍ട്ടുകളുടെ എണ്ണം എത്രയെന്നാണ് വിദേശകാര്യമന്ത്രിയോടുളള ചോദ്യം. പിടിച്ചെടുത്ത പാസ്പോര്ട്ടുകള് തിരികെ നല്‍കാത്തതിന്റെ കാരണവും അറിയണം. തൊഴിലുടമയുടെ നിര്‍ബന്ധം മൂലമോ അല്ലെങ്കില്‍ യാത്രാ നിരോധനത്തെക്കുറിച്ച് അറിയാതെയോ ജോലി ആവശ്യത്തിനായി പോയവരുടെ പാസ്പോര്ട്ട്പിടിച്ചുവെച്ചിരിക്കുകയാണെന്നും കാര്യങ്ങള്‍ പരിഗണിച്ച് പാസ്പോര്ട്ടുകള് തിരികെ നല്കാന് നടപടി സ്വീകരിക്കുമോ എന്നുമാണ് കരീമിന്റെ രേഖാമൂലമുള്ള ചോദ്യം.
രാജ്യത്തേക്കുള്ള യാത്രാ വിലക്ക് ലംഘിച്ച് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യെമനിലേക്ക് യാത്ര ചെയ്തവരുടെ ആകെ 372 പാസ്പോര്ട്ടുകള് സര്‍ക്കാര്‍ പിടിച്ചെടുത്തതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു.
2017 മുതല്‍ ഇന്ത്യ യെമനിലേക്കുള്ള യാത്ര നിരോധിച്ചു. 2016ല്‍ കേരള സംസ്ഥാന വൈദികനായ ഫാദര്‍ ടോം ഉഴുന്നാലില്‍ ഏദനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയതാണ് യാത്രാ നിരോധനത്തിന് കാരണമായത്. ഏറ്റവും കൂടുതല്‍ പാസ്പോര്ട്ടുകള് (241)പിടിച്ചെടുത്തത് കേരളത്തില്‍ നിന്നാണ.്
‘1967 ലെ പാസ്പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 10(3) പ്രകാരം പിടിച്ചെടുത്ത പാസ്പോര്ട്ടുകള് കണ്ടുകെട്ടുകയോ അസാധുവാക്കുകയോ ചെയ്യാന്‍ ബാധ്യസ്ഥരാണ്, കൂടാതെ പാസ്പോര്‍ട്ട് കൈവശമുള്ളയാള്‍ക്ക് പ്രസ്തുത നിയമത്തിലെ സെക്ഷന്‍ 6 പ്രകാരം ഏഴ് വര്‍ഷത്തേക്ക് പാസ്പോര്‍ട്ട് നിരസിക്കാന്‍ ബാധ്യസ്ഥമാണ്. ‘ എന്നും മന്ത്രി വിശദീകരിച്ചിരുന്നു.പ്രത്യേകവും അത്യാവശ്യവുമായ കാരണങ്ങളാല്‍ ഇന്ത്യന്‍ പൗരന്മാരെ യെമന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നതിനുള്ള വ്യവസ്ഥയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി ലഭിക്കേണ്ടതുണ്ടെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: