മാഞ്ചസ്റ്റര്‍: ‘മൂന്ന് മത്സരങ്ങളും തുടരെ ജയിച്ച് നമ്മള്‍ തിരിച്ചുവരും’ ആഷസ് പരമ്പരയിലെ ആദ്യത്തെ രണ്ട് തുടര്‍തോല്‍വിക്ക് ശേഷം ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് പറഞ്ഞ വാക്കുകളാണിത്. ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇത് ഇംഗ്ലണ്ടിന് പ്രാവര്‍ത്തികമാക്കാനായി. ഓസീസ് കരുത്തോടെ തന്നെ അന്നും കളിച്ചു പക്ഷെ നാലാം ദിവസത്തില്‍ പെയ്ത മഴ വിനയാകുകയായിരുന്നു. ഇംഗ്ലണ്ട് നായകന് വാക്ക് പാലിക്കാന്‍ മഴ കൂട്ട് നിന്നു, എന്നു പറഞ്ഞാലും തെറ്റില്ല.
നാലാം ആഷസ് പരമ്പര, വേദി മാഞ്ചസ്റ്റര്‍ നഗരത്തിലെ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയം. ആദ്യം ബാറ്റ് ചെയ്ത് ഞെരുക്കത്തില്‍ 317ലെത്തിയ ഓസീസിനെതിരെ 592 എന്ന കരുത്തന്‍ ടോട്ടല്‍ പടുത്ത ഇംഗ്ലണ്ട് ഏറെക്കുറേ പിടിമുറുക്കി.
രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് ബാറ്റ് വീശവെ ഇംഗ്ലണ്ടിന് ആവശ്യമായ രീതിയില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. കൃത്യമായി കളി നടന്നാല്‍ അഞ്ചാം ദിവസം അവസാന സെഷന് മുമ്പ് തങ്ങള്‍ക്ക് അനായാസം ജയത്തിലെത്താം എന്ന് ഇംഗ്ലണ്ട് നായകനും ടീമും, എന്തിന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ വരെ വിശ്വസിച്ചു. നാലാം ദിവസം ഉച്ചയോടെ മാഞ്ചസ്റ്ററില്‍ പെയ്യാന്‍ തുടങ്ങിയ മഴ എല്ലാം നിശ്ചയിച്ചു. മൂന്നാം ടെസ്റ്റില്‍ സ്റ്റോക്‌സിനെയും ഇംഗ്ലണ്ടിനെയും ജയിപ്പിക്കാനെത്തിയ മഴ നാലാം ടെസ്റ്റില്‍ സ്റ്റോക്‌സിനും ഇംഗ്ലണ്ടിനും അര്‍ഹമായ ജയം നിഷേധിക്കാനെത്തിക്കൊണ്ടേയിരിക്കുന്നു.
നാലാം ടെസ്റ്റിന്റെ അഞ്ചാം ദിവസമായ ഇന്ന് ഓസീസ് ശേഷിക്കുന്ന സമയം ബാറ്റ് ചെയ്താല്‍ പോലും അഞ്ച് വിക്കറ്റ് നഷ്ടപ്പെടാതെ നോക്കാന്‍ സാധിക്കുമെന്ന കാര്യം ഏറെക്കുറേ ഉറപ്പായി. അത്രമാത്രം സമയമേ ഇനി അവശേഷിക്കുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: