കല്ലടിക്കോട്: സാന്ദ്ര ഷിബുവിന് വയലിന് ജീവന്റെ തുടിപ്പാണ് വയലിന് സാന്ദ്രയുടെ ജീവന്റെ ഭാഗമായിട്ട് 14 വര്‍ഷമായി ഈ കാലയളവില്‍ നാല് കമ്പികളില്‍ ബൗസ് കൊണ്ട് സാന്ദ്ര വായിച്ചിറങ്ങിയത് നൂറുകണക്കിന് ഗാനങ്ങള്‍. പുരസ്കാരങ്ങള്‍ ഒട്ടനവധിയും. ചെറുപ്പം മുതല്‍ തന്നെ കര്‍ണാടക സംഗീതത്തിലും കഴിവ് തെളിയിച്ചു.
പതിനാല് വര്‍ഷം മുമ്പ് അഭി പാലക്കാടിന്റെ കീഴില്‍ ആദ്യക്ഷരം കുറിച്ചു. തുടര്‍ന്ന് അവസാന കടമ്പവരെയും അഭി പാലക്കാടിന്റെ കീഴിലായിരുന്നു പഠനം. ഇപ്പോള്‍ എറണാകുളത്തുള്ള കരോള്‍ ജോര്‍ജിന്റെ കീഴിലാണ്. കര്‍ണാടക സംഗീതത്തോടൊപ്പം പിയാനോയും പഠിക്കുന്നുണ്ട്.
സ്കൂള്‍തലം മുതല്‍തന്നെ നിരവധി അംഗീകാരം സാന്ദ്രയെ തേടിയെത്തി. മൂന്നുതവണ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ്, ഇത്തവണ ഇന്റര്‍സോണ്‍ കലോത്സവത്തില്‍ വയലിന് എ ഗ്രേഡ്, കര്‍ണാടക സംഗീതത്തില്‍ മൂന്നാംസ്ഥാനവും നേടി. വിജയ് ടിവി നടത്തിയ സൂപ്പര്‍ സിംഗറില്‍ ടോപ് ടെന്നില്‍ എത്തിയിട്ടുണ്ട്. ഇപ്പോള്‍ സ്വന്തമായി ട്രൂപ്പുമുണ്ട്.
കൊച്ചി ശ്രീരാമവര്‍മ സംഗീത കോളേജില്‍ അവസാന വര്‍ഷ ബിഎ വയലിന് വിദ്യാര്‍ഥിനിയായ സാന്ദ്ര ഷിബു കെ. എബ്രഹാമിന്റെയും ഗീതയുടെയും മകളാണ്. സഹോദരങ്ങള്‍ സ്നേഹ ഷിബു, സാഗര്‍ ഷിബു. സാഗര്‍ ഷിബുവും പാട്ടുകാരനാണ്. സൂപ്പര്‍ സിംഗര്‍, ഇന്ത്യന്‍ വോയ്സ് എന്നിവയില്‍ പാടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: