Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബപ്പി സംഗീത ലാഹിരി

മൂന്ന് പതിറ്റാണ്ടോളം ബോളിവുഡ് സംഗീതത്തില്‍ നിറഞ്ഞുനിന്ന പ്രതിഭാശാലി. പാട്ടിനൊപ്പം പല തലമുറകളെക്കൊണ്ട് നൃത്തച്ചുവടുകള്‍ വയ്‌പ്പിച്ച മാന്ത്രികന്‍. സംഗീതസംവിധായകന്‍, ഗായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം നിറഞ്ഞുനിന്ന ഓള്‍ റൗണ്ടര്‍. ബിജെപിയിലൂടെ രാഷ്‌ട്രീയത്തിലും ഒരു കൈനോക്കി. മിഥുന്‍ ചക്രവര്‍ത്തി നായകനായ ഡിസ്‌കോ ഡാന്‍സര്‍ എന്ന സിനിമയില്‍ ഉഷാ ഉതുപ്പ് പാടിയ 'കോയി യഹ ആഹ നാചെ നാചെ' എന്ന ഒറ്റപ്പാട്ടിലൂടെ തന്നെ ആസ്വാദകര്‍ തിരിച്ചറിയുന്ന ബപ്പി ലാഹിരി വിട പറഞ്ഞിട്ട് ഇന്നലെ മൂന്നു വര്‍ഷം തികയുന്നു. അപ്രതീക്ഷിതമായി മുംബൈയില്‍ കണ്ടുമുട്ടിയ ബപ്പി സാഹബിനെക്കുറിച്ച് ഒരു ഫിലിം ജേര്‍ണലിസ്റ്റിന്റെ ഓര്‍മക്കുറിപ്പ്‌

ചേറൂക്കാരന്‍ ജോയി (joycherookaren@gmail.com) by ചേറൂക്കാരന്‍ ജോയി ([email protected])
Feb 16, 2025, 11:37 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈയിലെ കോച്ചിവിറയ്‌ക്കുന്ന മഞ്ഞുകാലം മാറിയ ഒരു ഫെബ്രുവരിയിലാണ് ബപ്പി ലാഹിരിയെ ആദ്യമായി കണ്ടുമുട്ടിയത്. സ്ഥലം ബാന്ദ്ര ബാന്റ് സ്റ്റാന്റിലെ മെഹബൂബ് സ്റ്റുഡിയോ. ഇതിനുള്ള അവസരം ഒരുക്കിത്തന്നതാകട്ടെ കൊച്ചിക്കാരനായ വി. മേനോനും. ബോളിവുഡില്‍ പതിനഞ്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ളയാളാണ് മേനോന്‍. അതില്‍ പകുതിയും സിനിമകളുടെ പാട്ടുകള്‍ കമ്പോസു ചെയ്തത് ബപ്പി ലാഹിരിയാണ്. സനം തേരേ ഹേ ഹം എന്ന ചിത്രത്തിലെ പൈസാ ദേ പൈസ… എന്ന ഗാനം സൂപ്പര്‍ഹിറ്റും പോപ്പുലറുമായി. പ്രേം ചോപ്രയും മൈക്കിള്‍ ജാക്സനുമായിരുന്നു സീനിലഭിനയിച്ച താരങ്ങള്‍.

വി. മേനോന്‍ ഐ.വി.ശശിയുടെ അസിസ്റ്റന്റായി അരഡസനിലേറെ മലയാള ചിത്രങ്ങളില്‍ വത്സന്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മേനോന്‍ നിര്‍മ്മാണ ചുമതലകൂടി വഹിച്ച കന്നി ചിത്രമാണ് താജ് ഔര്‍ തല്‍വാര്‍. അതിനുള്ള അലങ്കാരമായി സ്റ്റുഡിയോവില്‍ അങ്ങിങ്ങ് ചിത്ര പരസ്യവും തൂക്കിയിട്ടുണ്ട്. ആ സിനിമയുടെ ആദ്യഘട്ടമായ റെക്കോഡിങ്ങിനാണ് വിശിഷ്ട അതിഥികള്‍ എത്തിയിരുന്നത്. സ്വാഭാവികമായും ഒട്ടുമുക്കാലും പേര്‍ ഫിലിം സെലിബ്രിറ്റികള്‍. മേനോന്‍ എന്നെ കൂട്ടികൊണ്ട് ചെന്നത് ബപ്പി ലാഹിരിയുടെ അരികിലേക്ക്. പാട്ടിലെ സരിഗമ ഹൈപഞ്ച് ആവേശത്തിലാണ് ലാഹിരി. ദേഹത്താകെ ആഭരണങ്ങള്‍ അണിഞ്ഞിട്ടുണ്ട്. ധരിച്ചിരുന്ന പുതുപുത്തന്‍ വെള്ള സഫാരി സൂട്ടിനത് നന്നായി ഇണങ്ങുന്ന കോമ്പിനേഷന്‍. ഒറ്റനോട്ടത്തില്‍ വെട്ടിത്തിളക്കം തന്നെ.

”ഇതെന്റെ സോള്‍ഗഡി. ഫിലിം ജേണലിസ്റ്റാണ്” മേനോന്‍ പരിചയപ്പെടുത്തി. സംഗീതജ്ഞന്‍ ഈ ലോകത്തൊന്നുമല്ലാത്ത ഭാവം. റിതം തെറ്റാതെ ഹരംപിടിച്ചു മൂളിപ്പാടിക്കൊണ്ട് ഹസ്തദാനം. ”ഹലോ, വെല്‍ക്കം.” സ്വാഗതവും നേര്‍ന്നു. മനസ്സില്‍ മഞ്ഞുത്തുള്ളികള്‍ വീണ് കുളിരേറ്റ അനുഭവം. മേനോന്‍ വീണ്ടും ബപ്പി സാഹബ്ബിനെ സ്വകാര്യം മൊഴിഞ്ഞ് ശല്യപ്പെടുത്തി.

”പുള്ളിയുടെ ഹാപ്പി ബര്‍ത്ത് ഡേ ആണിന്ന്. ഒന്നു വിഷ് ചെയ്താല്‍ ഇംപ്രസാകും.” കേട്ടപാതി കേള്‍ക്കാത്ത പാതി ബപ്പി സാഹബ്ബിന്റെ മൂഡുമാറി. തൊട്ടടുത്തെത്തി. ”അരേ അരേ അരേ… ബര്‍ത്ത്ഡേ ബോയ്.” ആഹ്ലാദത്തിലൊരു ഗാഢമായ ആലിംഗനം തന്നു. ആശംസാ വാത്സല്യം ഓര്‍ക്കാപ്പുറത്തായിരുന്നു. നല്ല കസ്തൂരി മണക്കുന്ന പെര്‍ഫ്യൂം സുഗന്ധം എന്നെയും പൊതിഞ്ഞു. സ്വര്‍ഗ്ഗീയ അനുഭൂതിയില്‍ ലയിച്ചുനിന്നു.

അതില്‍നിന്ന് വേര്‍പെട്ടതും ഇരുതോളും തട്ടി ചുടുചൂടോടെ സുദിനത്തിന്റെ അഭിനന്ദന വര്‍ഷവും ചൊരിഞ്ഞു. ”ഒരു പാട്ടു കൂടിയായാല്‍ സെലിബ്രേഷന്‍ ഗ്രാന്റായി” അടുത്ത അഭ്യര്‍ത്ഥനകൂടി. സംവിധായകന്‍ ശങ്കിച്ച് അപേക്ഷ വച്ചു.

”വൈ നോട്ട്.” ബപ്പി സാഹബ്ബ് ഉപേക്ഷ കാട്ടാതെ സന്നദ്ധനായി. ”എന്റെ ഫേവറിറ്റ് സോങ് തന്നെ പിടിച്ചോ.” ഭാരിച്ച തൊണ്ട തടവി വിടര്‍ത്തി. വായ് ശുദ്ധി വരുത്തി. ചടുന്നനേ സീന്‍ മാറ്റി ആലാപനത്തിനു തയ്യാറെടുത്തു. സമീപത്തുണ്ടായിരുന്നവര്‍ കേള്‍ക്കാന്‍ ഉത്സുകരായി വട്ടംകൂടി.

വണ്‍ ടൂ ത്രീ പറഞ്ഞതും കരഘോഷം മുഴങ്ങി. മുഴുത്ത തൊണ്ട വീര്‍പ്പിച്ച് ഉച്ചത്തില്‍ പാടുകയായി. ”ഗോ രോം കീ നാകാ ലോംകീ ദുനിയാ ഹേ ദില്‍ വാലോം കീ.. നാസോനാ നാ ചാന്ദി ഹംകോ പ്യാര്‍…” മിഥുന്‍ ചക്രവര്‍ത്തി നായകനായ ഡിസ്‌ക്കോ ഡാന്‍സറിലെ ഗാനം. അതേ ശ്രുതിയിലും രാഗത്തിലും തപ്പലും തടയലുമില്ലാതെ പാടി പൂര്‍ത്തിയാക്കി. ആരാധകരുടെ കരഘോഷ മേളം തിരുതകൃതി. ”നന്ദി, മതി മതി” കയ്യുയര്‍ത്തി ബപ്പി സാഹബ്ബ് അറിയിച്ചു.

പരിസരം ശാന്തമായതോടെ പ്രഖ്യാപനമിറക്കി. ”തീര്‍ന്നിട്ടില്ല സെലിബ്രേഷന്‍. ഓരോരുത്തരും തിരുമധുരം പങ്കുപറ്റിയ ശേഷമേ റെക്കോഡിങ്ങിലേക്കുപ്രവേശിക്കൂ.”

കേട്ടമാത്രയില്‍ അബദ്ധം പിണഞ്ഞപോലെ സംവിധായകന്റെ ഉള്ള എന്‍ര്‍ജിയുടെയും ഫീസുപോയി. മുഹൂര്‍ത്തം കുറിച്ച റെക്കോഡിങ്ങിനു ഭംഗം നേരിടുമെന്ന ആശങ്ക അസ്ഥാനത്തല്ല. കേക്കു വാങ്ങികൊണ്ടുവരണം. മുറിച്ച് ആഘോഷം ആര്‍ഭാടമായി കൊണ്ടാടിയാല്‍ സമയം ചില്ലറയല്ല പാഴാകുക. അരദിവസം പോകും. അനാവശ്യമായ സ്റ്റുഡിയോ ചെലവ് പെഡലിക്കു വീഴും. ബപ്പി സാഹബ്ബിന്റെ ഓഡറു തെറ്റിച്ചാല്‍ പിശുക്കെന്നു ധരിച്ച് പിണങ്ങി ഇറങ്ങിപ്പോകാനും മതി. അതോടെ എല്ലാ സ്വപ്‌നങ്ങളും മുടങ്ങിയെന്നും വരാം.

മേനോന്‍ വീര്‍പ്പുമുട്ടി. നിര്‍മ്മിതാവു കൂടിയായ സംവിധായകന്‍ സ്വാഭാവികമായും ഉഷ്ണിച്ചു വിയര്‍ക്കും. സ്വയം സ്മാര്‍ട്ടാകാന്‍ കുരുത്തക്കേട് കാട്ടി ചതിവിലായപോലെ മേനോന്റെ ഇരുട്ടടി കിട്ടിയ മുഖം ഞെളുങ്ങി. രക്ഷിക്കാന്‍ ഇഷ്ട ദൈവങ്ങളെ വിളിച്ചു കാണും. ദൈവം പ്രാര്‍ത്ഥന തത്സമയം കേള്‍ക്കുക തന്നെ ചെയ്തു.

ശരിക്കും ഒരു മാന്ത്രികന്റെ കൗശലത്തില്‍ ബപ്പി സാഹബ്ബ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പോക്കറ്റില്‍നിന്നും ഏടുത്ത കാഡ്ബറി മില്‍ക്കി ബാര്‍ ഉയര്‍ത്തികാട്ടി. ഒപ്പം സില്‍ക്കു കവര്‍ ലേശം പൊട്ടിച്ചുനീക്കി. വിരലറ്റംകൊണ്ട് അടയാളം വച്ചു. ബര്‍ത്തഡേ ബോയ്‌ക്കുള്ള കഷണം. ഈയുള്ളവന്‍ ധര്‍മ്മസങ്കടത്തിലായി. നിര്‍ദ്ദേശിച്ച ചെറിയ ഒരു കടി. മധുരം സുലഭം. ചുണ്ടു നുഴഞ്ഞതും പടക്കം പൊട്ടുന്ന ഒച്ചയില്‍ ”ഹാപ്പി ബര്‍ത്ത്ഡേ ടു യു ഡിയര്‍…” എല്ലാവരും ക്ലാപ്പടിച്ചു. ഒരുമിച്ചേറ്റുപാടി. ശേഷം ബപ്പിയുടെ അടുത്ത വിളംബരം വന്നു. ”എല്ലാവര്‍ക്കും സേവിക്കാന്‍ പാകത്തിനു ഇതില്‍ മധുരം ബാക്കിയുണ്ട്.” ആളെണ്ണി സമവീതം നുള്ളി വീതിച്ചു. ശിഷ്ടഭാഗം വായിലിട്ടു. സ്വയം സംതൃപ്തനായി.

നിറയെ മോതിരവും ബ്രേസ്ലെറ്റുമണിഞ്ഞ കൈ തട്ടിക്കുടഞ്ഞു. ഉള്ളതുകൊണ്ടോണം പോലെ സല്‍ക്കരിച്ചെന്നു സാരം. ”ചലോ റെക്കോഡിങ്.” ബപ്പി സാഹബ്ബ് അകത്തേക്ക് ക്ഷണിച്ചു.

അതിനുശേഷം മൂന്നു പ്രാവശ്യം പലയിടങ്ങളില്‍ ബപ്പി ലാഹിരിയെ കാണാന്‍ അവസരം ലഭിച്ചു. അപ്പോഴെല്ലാം അപാര ഓര്‍മ്മശക്തിയോടെ ബര്‍ത്ത്ഡേ ബോയ് എന്ന കുസൃതി പേരു വിളിച്ചാണ് അഭിസംബോധന ചെയ്തത്. ഒറ്റയടിക്ക് അടുപ്പം അനുഗ്രഹമാക്കുന്ന കലാവിരുത്!

ബപ്പി ലാഹിരിയുടെ ഇത്തരം അവസരോചിതമായ ഇടപെടലുകളാകണം കലാവാസനയിലും സമയാസമയം തിളങ്ങിയത്. ഡിസ്‌ക്കോ ഡാന്‍സറിലേയും നമക് ഹലാലിലേയും വിദ്യുത്ചടുലമായ പാട്ടുകള്‍ ഹിന്ദിക്കാരെ മാത്രമല്ല ആകര്‍ഷിച്ചത്. ഭാരതീയരുടേയും പാ
ശ്ചാത്യരുടെയും സംഗീത സാമ്രാട്ടായി ചിരകാലം കോട്ടം തട്ടാതെ വാണു. ഡിസ്‌ക്കോ ഡാന്‍സര്‍ എന്ന ചിത്രത്തില്‍ ബപ്പി സാഹബ്ബ് സംഗീതം നല്‍കിയ പാട്ടുകള്‍ നിശാ ക്ലബ്ബുകളില്‍ ശബ്ദായമാനമായ സംഗീത തരംഗമുളവാക്കി. മഹാനഗരങ്ങളുടെ സന്ധ്യയില്‍ ഉല്ലാസ ശൈലിയായി റോക്ക് ഡാന്‍സ് ഫ്‌ളോറുകള്‍!

നാനാഭാഷകളിലായി അഞ്ഞൂറിലധികം ചിത്രങ്ങളിലായി അയ്യായിരം ഗാനങ്ങള്‍ക്ക് സംഗീതമേകി ഗിന്നസ് റെക്കോഡിലെത്തി. 1997 ല്‍ ഇറങ്ങിയ മലയാള സിനിമ ദി ഗുഡ്ബോയ്സിലെ ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്കും ഈണമിട്ടു. മറ്റൊരു മലയാള ചിത്രം 2014 ല്‍ റിലീസ് ചെയ്ത പാണ്ഡവപുരാണം. ടൈഗര്‍ ഷെറാഫ് നായകനായ 2022-ലെ ഭാഗി 3 ആയിരുന്നു ബപ്പി ലാഹിരി സംഗീതമേകിയ അവസാന ചലച്ചിത്രം. അതേവര്‍ഷം ഫെബ്രുവരി 15-ന് ലോകത്തോട് വിടപറഞ്ഞു!

”ചല്‍ത്തേ ചല്‍ത്തേ മേരാ യേ ഗീത് ദേക്‌നാ… കബി അല്‍വിദനാ കഹനാ…” കിഷോര്‍ കുമാറിനുവേണ്ടി നല്‍കിയ ബ്രേക്ക്! സംഗീതപ്രേമികള്‍ ഇന്നും ബപ്പി ലഹരിക്കുള്ള ആദരവായി ഈ വരികള്‍ പാടുന്നു. സംഗീത മാന്ത്രികന്‍ കണ്ണീര്‍ വാര്‍ക്കാതെ കൈവീശി വിടവാങ്ങുകയും ചെയ്യുന്നു.

ജീവിതരേഖ

പശ്ചിമബംഗാളില്‍ പാട്ടുകാരായ മാതാപിതാക്കളുടെ മകനായി 1952 ല്‍ ജനനം.   മൂന്നാമത്തെ വയസ്സ് മുതല്‍ തബല വായിക്കാന്‍ പഠിച്ചു.   നന്‍ഹ ശിക്കാരി എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി. സവിശേഷമായ നൃത്തച്ചുവടുകളിലൂടെ ലോകമെമ്പാടും അറിയപ്പെട്ടു. ബോളിവുഡിലെ ഒരിക്കലും മറക്കാത്ത നിരവധി പ്രണയഗാനങ്ങളുടെ ശില്പി. ജനപ്രിയ ബംഗാളി- തെലുങ്ക് ഗാനങ്ങള്‍ക്കും സംഗീതം നല്‍കി. ഒരു വര്‍ഷം 180 ലേറെ ചിത്രങ്ങള്‍ക്ക്
സംഗീതം ഒരുക്കി ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടി . വിഖ്യാത ഗായകന്‍ കിഷോര്‍കുമാര്‍ അമ്മ വഴി അമ്മാവനാണ്. ചെറുമകന്‍ സ്വസ്തിക് ലാഹിരിയും പാട്ടുകാരന്‍ .
കോവിഡ് ബാധയെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാല്‍ 2022 ല്‍ അന്തരിച്ചു.

10 ഹിറ്റ് ഗാനങ്ങള്‍

ചല്‍ത്തേ ചല്‍ത്തേ യേ മേരാ
ഗീത്- ചല്‍ത്തേ ചല്‍ത്തേ
രാത് ബാക്കി ബാത്ത് ബാക്കി-ഷരാബ്
ഇന്‍തെഹ ഹോ ഗയി-ഇന്‍തെഹ
തോഡി സി ജോ പി ലി ഹെ-ഷരാബി
കിസി നസര്‍ കോ തേരാ- അയ്ത്ബാര്‍
കോയി യഹ ആഹ നാചെ
നാചെ-ഡിസ്‌കോ ഡാന്‍സര്‍
ഹം കോ ആജ് ആജ് കല്‍
ഹെ-സൈലാബ്
ഇന്‍താ ഹെ ജിയാ മേരാ-സക്മീ
ബംബയ് സെ ആയാ
മേരി ദോസ്ത്-ആപ് കി കഹാതിര്‍
തുമ്മ തുമ്മ ലോഗെ-താനെദാര്‍

Tags: bollywoodMusicsingerBappi lahiri
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി; ആമിർ ഖാൻ

Entertainment

വളര്‍ത്തു നായയ്‌ക്ക് ‘ഷാരൂഖ് ഖാന്‍’ എന്ന് പേരിട്ട ആമിര്‍ ഖാന്‍!

Varadyam

സകലകലാവല്ലഭന്‍, കാഴ്ചയുടെ തമ്പുരാന്‍

Entertainment

തലച്ചോറിൽ മുഴ, വാരിയെല്ല് പൊട്ടി’; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി സൽമാൻ ഖാൻ; എന്താണ് ബ്രെയിൻ അനൂറിസം

Bollywood

മയക്കുമരുന്നിന് അടിമയായി മാസങ്ങളോളം ജയിലിൽ കിടന്നു, പിന്നീട് നായക വേഷത്തിലും വില്ലൻ വേഷത്തിലും പ്രശസ്തി നേടി : ഇപ്പോൾ പ്രഭാസിനൊപ്പം 

പുതിയ വാര്‍ത്തകള്‍

ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

പോലീസാവാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ‘പോലീസാ’യ യുവതി അറസ്റ്റില്‍

ഇസ്ലാം മതം സ്വീകരിക്കണം : ഘാനയുടെ പ്രസിഡന്റിനോട് പോലും മതം മാറാൻ ആവശ്യപ്പെട്ട് ഇസ്ലാം പുരോഹിതൻ

കാളികാവിലെ കൂട്ടിലാക്കിയ നരഭോജി കടുവയെ വനം വകുപ്പിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈയ്ക്കും സഹതാരം ആന്‍ഡി റോബേര്‍ട്ട്‌സണും കാറപകടത്തില്‍ അന്തരിച്ച ഡീഗോ ജോട്ടയ്ക്കും സഹോദരന്‍ ആന്ദ്ര സില്‍വയ്ക്കും ആദരമര്‍പ്പിക്കാന്‍ അവര്‍ കളിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ആലേഖനം ചെയ്ത പുഷ്പ മാത്രകയുമായി പോര്‍ച്ചുഗലിലെ ഗൊണ്ടോമറില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയപ്പോള്‍

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം

coir

കയര്‍മേഖല അഴിയാക്കുരുക്കില്‍; കയര്‍ത്തൊഴിലാളികളും ക്ഷേമനിധി ബോര്‍ഡും പ്രതിസന്ധിയില്‍

വാന്‍ ഹായ് കപ്പലിലെ തീപ്പിടിത്തം: രക്ഷാസംഘം ആശങ്കയില്‍

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍

1. മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം, 2.വിദ്യാര്‍ത്ഥികള്‍ കിടക്കുന്ന മുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 3. ശുചിമുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 4. മേല്‍ത്തട്ട് വിണ്ടുകീറി 
പൊട്ടിയ നിലയില്‍

മറ്റൊരു ദുരന്തത്തിന് കാത്തിരിക്കുന്നു; കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളും അപകടാവസ്ഥയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies