കോട്ടയം : തനിക്ക് ഒരിഞ്ച് പോലും മിച്ചഭൂമിയില്ല. ലാന്‍ഡ്ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും ഇത് ബോധ്യപ്പെട്ടിട്ടുണ്ട്. വാര്‍ത്തകളില്‍ ക്രൂശിക്കപ്പെടുമെന്ന ഭയം മൂലമാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം പുറത്ത് പറയാത്തതെന്ന് എംഎല്‍എ പി.വി. അന്‍വര്‍. പരിധിയില്‍ കവിഞ്ഞഭൂമി െൈകവശം വെച്ചതിന് ഹൈക്കോടതി അന്‍വറിനെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. അതിനിടയിലാണ് എംഎല്‍എ ഇത്തരത്തില്‍ വിചിത്രവാദം ഉന്നയിച്ചിരിക്കുന്നത്.
തന്റെ പക്കല്‍ മിച്ചഭൂമിയൊന്നുമില്ലെന്ന് ലാന്‍ഡ് ബോര്‍ഡിന് അറിയാമെങ്കിലും പുറത്തുപറയാന്‍ ഭയമാണ്. അതിനാല്‍ മിച്ചഭൂമിയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ എഴുതികൊടുക്കാനും സാധ്യതയുണ്ട്. മിച്ചഭൂമി സംബന്ധിച്ച് തനിക്ക് നോട്ടീസ് ലഭിച്ചയുടന്‍ ഇക്കാര്യങ്ങളെല്ലാം ലാന്‍ഡ് ബോര്‍ഡിനെ അറിയിച്ചിട്ടുള്ളതാണ്. രേഖകള്‍ പ്രകാരം തനിക്ക് മിച്ചഭൂമിയില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ അത് പുറത്തുപറയാനോ എഴുതി നല്‍കാനോ ലാന്‍ഡ് ബോര്‍ഡിലെ ഉദ്യഗസ്ഥര്‍ക്ക് ആര്‍ക്കും ധൈര്യമില്ല. പി.വി.അന്‍വറിന് മിച്ചഭൂമിയില്ലെന്ന് എഴുതാന്‍ കൈവിറക്കുകയാണ് പലര്‍ക്കും. വാര്‍ത്തകളില്‍ തന്റെ പേര് ഇടംപിടിക്കുമോയെന്ന ഭയമാണ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. ഈ സമ്മര്‍ദ്ദത്തിന്റെ ഫലമായി തനിക്ക് മിച്ചഭൂമിയുണ്ടെന്ന് നാളെ എഴുതി നല്‍കാനും ഇടയുണ്ടെന്നും പി.വി. അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ മിച്ചഭൂമി കേസില്‍ നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സമയം നീട്ടിച്ചോദിച്ചു. അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞഭൂമി കൈവശംവെച്ചെന്ന പരാതിയില്‍ നടപടി കൈക്കൊള്ളാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ട് മൂന്ന് വര്‍ഷമായി. എന്നിട്ടും സര്‍ക്കാര്‍ ഒരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നടപടി കൈകൊള്ളാന്‍ വിസമ്മതിക്കുകയാണ് എന്നാല്‍ ഈ ആവശ്യം തള്ളിയ ഹൈക്കോടതി ഹര്‍ജി 18ന് വീണ്ടും പരിഗണിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് വശദമായ സത്യവാങ്മൂലം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: