കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കവെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിലാണ്.14,767 ഗ്രാമ പഞ്ചായത്തുകളാണ് തൃണമൂല്‍ ഇതുവരെ നേടിയത്.
ബി ജെ പിക്ക് 3,344 സീറ്റുകളാണുളളത്.സി പി എമ്മിന് 1,086 സീറ്റും കോണ്‍ഗ്രസിന് 783 സീറ്റും ഇതുവരെ നേടാനായി.
341 പഞ്ചായത്ത് സമിതികളില്‍ 28 എണ്ണത്തില്‍ തൃണമൂല്‍ മുന്നിട്ട് നില്‍ക്കുകയാണ്. അര്‍ദ്ധരാത്രിവരെ വോട്ടെണ്ണല്‍ നീളുമെന്നാണ് വിവരം.
ഈ മാസം എട്ടിന് നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 21 പേര് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് 697 ബൂത്തുകളില്‍ റീ പോളിംഗ് നടത്തി.പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ കേന്ദ്രസേനകളുടെ ശക്തമായ സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: