തിരുവനന്തപുരം: കേരള സർവകലാശാലയിൽ റിസർച്ചേഴ്സ് ഫെസ്റ്റ് ജൂൺ 19 മുതൽ 22 വരെ കാര്യവട്ടം ക്യാമ്പസിൽ നടക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കന്നുമ്മൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
HEIGHTS 2023 എന്ന പേരിലാണ് റിസർച്ച് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. സർവ്വകലാശാല ഗവേഷണഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഫെസ്റ്റിവലിന്റെ പ്രധാനലക്ഷ്യം. മിസൈൽ വുമൺ ശാസ്ത്രജ്ഞ ഡോ. ടെസി തോമസ് 19 തിങ്കളാഴ്ച വൈകിട്ട് 4.30 നു കാര്യവട്ടം ക്യാമ്പസിൽ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കന്നുമ്മൽ അദ്ധ്യക്ഷനാകും. പ്രമുഖ ശാസ്ത്രഗവേഷകൻ പദ്മഭൂഷൻ പ്രൊഫ പി. ബലറാം മുഖ്യ പ്രഭാഷണംനടത്തും. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ, തിരുവന്തപുരം മേയർ , ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
ഉന്നതവിദ്യാഭ്യാസവ മന്ത്രി ആർ. ബിന്ദു സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പദ്മശ്രീ ചെറുവയൽ രാമൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കന്നുമ്മൽ അദ്ധ്യക്ഷനാകും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. ഡോ. രാജൻ ഗുരുക്കൾ എന്നിവർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. കേരളസർവ്വകലാശാല മുൻ വൈസ് ചാൻസലർ പാഫ. ഡോ. വി. പി. മഹാദേവൻപിള്ള ആശംസ പറയും. ഫെസ്റ്റിനോട് അനുബന്ധിച്ച് പ്രദർശനങ്ങൾ കലാപരിപാടികൾ തുടങ്ങിയവയും സംഘടിപ്പിക്കും. അന്താരാഷ്ട്ര തലത്തിൽ നിന്നടക്കം ഗവേഷണ വിദ്യാർത്ഥികൾ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: