ആലപ്പുഴ: പിണറായി സര്‍ക്കാര്‍ നടത്തുന്ന അശാസ്ത്രീയമായ നിര്‍മ്മാണങ്ങള്‍ എല്ലാം കോടികളുടെ കമ്മീഷന് മുന്നില്‍ കണ്ടു കൊണ്ടാണെന്നും സര്‍ക്കാരിന്റെ ആയുസ്സു പോലും ഈ നിര്‍മ്മാണങ്ങള്‍ക്ക് ഇല്ല എന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുന്നപ്ര വടക്ക് പഞ്ചായത്തിലെ പൂന്തുരം പാലം എന്നും ബിജെപി ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാര്‍ പറഞ്ഞു.
10 കോടി രൂപ മുടക്കി നിര്‍മ്മിച്ച പാലവും അപ്രോച്ച് റോഡും കേവലം ആറു മാസത്തിനുള്ളില്‍ തകര്‍ന്നു എന്നത് തന്നെ പിണറായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത് എല്ലാം പഞ്ചവടിപ്പാലങ്ങള്‍ ആണെന്ന് വെളിവായിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആറുമാസം മുമ്പ് ഉദ്ഘാടനം നടത്തിയ പാലത്തിന്റെ അപ്രോച്ച് റോഡ് പൊളിഞ്ഞതിനെതിരെ ബിജെപി പുന്നപ്ര വടക്ക് ഈസ്റ്റ് വെസ്റ്റ് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്റെ സംസ്ഥാന ഘടകം തൊട്ട് ബ്രാഞ്ച് തലം വരെ കമ്മീഷന് കൊടുക്കേണ്ടി വരുമ്പോള്‍ 10 കോടിയുടെ നിര്‍മ്മാണം 4 കോടിയില്‍ ഒതുക്കാന്‍ കരാറുകാരന് നിര്‍ബന്ധിതനാകുന്നു എന്നും ജണഉ ഉദ്യോഗസ്ഥര്‍ക്കുള്ള കൈമടക്ക് ഇതിനു പുറമെ ആണെന്നും മുഖ്യ പ്രഭാഷണം നടത്തിയ എല്‍.പി. ജയചന്ദ്രന് പറഞ്ഞു. ബിജെപി പുന്നപ്ര വടക്ക് ഈസ്റ്റ് ഏരിയ പ്രസിഡന്റ് എസ്.അജയകുമാര്‍ അധ്യക്ഷത വഹിച്ചു.
ബിജെപി മുല്ലയ്ക്കല് മണ്ഡലം പ്രസിഡണ്ട് ആര്.കണ്ണന്, മണ്ഡലം ജനറല്‍ സെക്രട്ടറി എസ്. സുമേഷ്, പുന്നപ്ര വെസ്റ്റ് ഏരിയ പ്രസിഡന്റ് പി.വിനോദ്, മണ്ഡലം വൈസ് പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ എസ്. ഹരികൃഷ്ണന്, ബിജു തുണ്ടില്‍, ട്രഷറര്‍ ഡാനി രാജ്, ജോസഫ് പറയകാട്ടില്‍, വിഷ്ണു കണ്ണാറ, അനന്തു.ആര്. കൃഷ്ണ , ഐ.ടി. സെല്‍ മണ്ഡലം കണ്‍വീനര്‍ വസന്തഗിരി എ.ഷാം ജി,വി.രാജലക്ഷ്മി, കെ.ബി. മായ, പി. മനേഷ് , വാര്‍ഡ് മെമ്പര്‍ രജിത്ത് രാമചന്ദ്രന് ,കെ.മധു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: