തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി നടക്കുന്ന കര്‍ഷക ആത്മഹത്യകളില്‍ സര്‍ക്കാര്‍ നിസ്സംഗത പുലര്‍ത്തുന്നതിനെതിരെ ബിജെപി കര്‍ഷകമോര്‍ച്ച നടത്തുന്ന സെക്രട്ടറിയേറ്റ് ധര്‍ണ നാളെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ രണ്ടുമാസമായി വയനാട്ടിലും പത്തനംതിട്ടയിലും പാലക്കാടുമായി നാല് കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ ഷാജി രാഘവന് പറഞ്ഞു. കര്‍ഷക ആത്മഹത്യ തുടരുമ്പോഴും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാതെ മൗനം പാലിക്കുകയാണ്. രാവിലെ 10 മണിക്കാണ് ധര്‍ണ ആരംഭിക്കുക.
കര്‍ഷകമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ ശംഭു കുമാര്‍, ദേശീയ പ്രഭാരി ഖോലി മധുസൂദന റെഡി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്, കര്‍ഷകമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ജയസൂര്യന്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന ഭാരവാഹികള്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: