മാവുങ്കാല്‍: ഭക്തിഭാവത്തിന്റെ ആത്മാംശവും ഈശ്വര സാക്ഷാല്‍ക്കാരത്തിലേക്കുള്ള മാര്‍ഗ്ഗവുമാണ് സാമവേദത്തില്‍ ഉല്ഭവിച്ചതായി എന്ന് വിശ്വസിച്ച് സഞ്ചരിച്ചു പോകുന്ന കര്‍ണ്ണാടക സംഗീതം.അടിമുടി ഈശ്വരനോടുളള പ്രാര്‍ത്ഥനയാണ് സംഗീതോപാസന. അത് അര്‍പ്പണ മനോഭാവവും ത്യാഗസനദ്ധതയും കൂടി ചേര്‍ന്നതാണെന്നും,സംഗീത ത്രിമൂര്‍ത്തികളായ ത്യാഗരാജ സ്വാമികള്മുത്തുസ്വാമി ദീക്ഷിതര്ശ്യാമശാസ്ത്രികള് എന്നീ ഇതിഹാസ സംഗീത കുലപതികളും പുരന്ദരദാസരും, സ്വാതി തിരുന്നാള്‍ മഹാരാജാവും ആ രീതിയില്‍ സംഗീതം ഉപവസിച്ചിവരായിരുന്നുയെന്ന് ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ പറഞ്ഞു.
കാഞ്ഞങ്ങാട്കൊടവലം മോഹനം ഗുരുസന്നിധിയുടെ മൂന്നാം വാര്‍ഷികാഘോഷവും മോഹനം ഗുരുസന്നിധി ഏര്‍പ്പെടുത്തിയ സംഗീത പുരസ്കാരം മൃദംഗ വിദ്വാന് പ്രൊഫ. വൈക്കം വേണുഗോപാലന്‍ സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാന്തിയും സമാധാനവും പകരുന്ന ഈശ്വരോപാസനയാണ് സംഗീതോപാസന; സംഗീത കലയെ ഉപവസിക്കുന്നവരോടൊപ്പം ഈ രംഗത്ത് ശ്രേഷ്ഠമായ സംഭാവനകള്‍ നല്കിയ സമുന്നത പ്രതിഭാധനന്മാരെ കണ്ടെത്തി അവര്‍ക്ക് അര്‍ഹിക്കുന്ന രീതിയില്‍ ആദരവ് നല്‍കുന്നത് തികച്ചും ഗ്ലാഘനീയമാണെന്നും മോഹനം ഗുരുസന്നിധിയിലൂടെ ഈ പ്രദേശത്തുള്ള സംഗീത വിദ്യാര്‍ത്ഥികള്‍ക്ക് സംഗീതത്തിന്റെ അനശ്വര വൈഭവവും ഈശ്വര ചൈതന്യവും കൈവന്നിരിക്കുകയാണ്, ശുദ്ധസംഗീതവഴിയില് നിലകൊള്ളുന്ന മോഹനം ഗുരുസന്നിധി നാടിന്റെ അഭിമാനമാണെന്നും സ്വാമി മുക്താനന്ദ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. മാവുങ്കാല്‍ ശ്രീരാമക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ സംഗീതജ്ഞനും മോഹനം ഗുരുസന്നിധി ചെയര്‍മാനുമായ ടി.പി. ശ്രീനിവാസന് മാസ്റ്റര്‍ അദ്ധ്യക്ഷനായി.ചിത്രകാരന് പല്ലവ നാരായണന് ആമുഖ പ്രഭാഷണം നടത്തി. കവി ദിവാകരന് വിഷ്ണു മംഗലം ‘നാദം’ എന്ന കവിത അവതരിപ്പിച്ച് സംസാരിച്ചു. ഗാനരചയിതാവ് ഗോപകുമാര്‍ നെല്ലിയടുക്കം, കാഞ്ഞങ്ങാട് സദ്ഗുരുത്വാഗബ്രഹ്മ സംഗീത സഭ സെക്രട്ടറിയും സംഗീതജ്ഞനുമായ ടി.പി. സോമശേഖരന്‍ എന്നിവര്‍ സംസാരിച്ചു.പുരസ്കാര ജേതാവ് പ്രൊഫ. വൈക്കം വേണുഗോപാല്‍ മറുപടി പ്രസംഗം നടത്തി. കെ.പി. മനോജ് കുമാര്‍ പയ്യന്നൂര്‍ നന്ദി പറഞ്ഞു.തുടര്‍ന്ന് പ്രശസ്ത സംഗീതജ്ഞന് ബാംഗ്ലൂര്‍ ജി. രവി കിരണ്‍ അവതരിപ്പിച്ച സംഗീത കച്ചേരി ആസ്വാദക സദസ്സിന് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. തിരുവനന്തപുരം എന്‍.സമ്പത്ത് വയലിനിലും,പ്രൊഫ. വൈക്കം വേണുഗോപാല്‍ മൃദംഗത്തിലും,തിരുവനന്തപുരം രാജേഷ് ഘടത്തിലും, രാജീവ് വെള്ളിക്കോത്ത് മുഖര്‍ശംഖിലും കച്ചേരിക്ക് അകമ്പടി സേവിച്ചു. വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാരംഭം കുറിച്ച് 50 ഓളം സംഗീതോപാസകര്‍ ചേര്‍ന്ന് ത്യാഗരാജ സ്വാമികള്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് അദ്ദഹത്തിന്റെ അനശ്വര കൃതികളടങ്ങിയ പഞ്ചരത്ന കീര്ത്തനാലപനവും സദസ്സിന് സമ്മാനിച്ചു.സൗരാഷ്ട്ര രാഗത്തില്‍ തുടങ്ങുന്ന ശ്രീ ഗണപതിനി….. സേവിംപരാ.. രേ..എന്ന് തുടങ്ങി ശ്രീരാഗത്തിലുള്ള വിശ്വപ്രസിദ്ധമായ എന്തൊരു മഹാനുഭാവുലു… എന്ന കൃതികളോടെ സമാപിക്കുന്ന ഗാന നിര്‍ഝരിയാണ് പഞ്ചരത്ന കീര്‍ത്തനാലാപനം സംഗീത പൂര്‍ണ്ണശ്രീ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന് മാസ്റ്റര്‍ നേതൃത്വം നല്കി. വിവിധ ദേശത്തുളള ശിഷ്യഗണങ്ങള്‍ സംഗീതാരാധനയും നടത്തി വാര്‍ഷികാഘോഷങ്ങളെ ധന്യമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: