മുംബൈ: കശ്മീരില്‍ ഈയിടെ കണ്ടെത്തിയ ലിഥിയം വേണ്ടവിധത്തില്‍ മുഴുവനായി ഉപയോഗിക്കാനായാല്‍ ഇലക്ട്രിക് വാഹനനിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്തിലെ നമ്പര്‍ വണ്‍ രാജ്യമാകുമെന്ന് നിതിന്‍ ഗഡ്കരി.
ഈയിടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ഒരു യോഗത്തിനിടയിലായിരുന്നു നിതിന്‍ ഗാഡ്കരി ഇക്കാര്യം പറഞ്ഞത്. ഓരോ വര്‍ഷവും ഇന്ത്യ 1200 ടണ്‍ ലിഥിയം ഇറക്കുമതി ചെയ്യുന്നുണ്ട്. കശ്മീരില്‍ വന്‍ ലിഥിയം നിക്ഷേപം ഖനനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്തിയാല്‍ ഇന്ത്യ ഇലക്ട്രിക് വാഹനനിര്‍മ്മാണത്തില്‍ നമ്പര്‍ വണ്‍ ആകും. – നിതിന്‍ ഗാഡ്കരി പറഞ്ഞു.
നിര്‍ണ്ണായക പ്രകൃതി വിഭവമാണ് ലിഥിയം. നേരത്തെ ഇന്ത്യ അത് 100 ശതമാനം ഇറക്കുമതി ചെയ്യുകയായിരുന്നു. കശ്മീരിലെ സലാല്‍ ഗ്രാമത്തില്‍ (റിയാസി) മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിന്റെ താഴ്വരയിലെ കുന്നുകളില്‍ കണ്ടെത്തിയ ലിഥിയം നിക്ഷേപം ഗുണനിലവാരത്തില്‍ ഏറ്റവും മികച്ചതാണ്. ഏകദേശം 59 ലക്ഷം ടണ്‍ ലിഥിയം നിക്ഷേപമാണ് ജിയോളജിക്കല്‍ സര്‍വ്വേ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: