ന്യൂദല്‍ഹി: ആറ്റിങ്ങല്‍ കലാപത്തിന്റെ നായകന് കുടമണ് പിള്ളയുടെ ചിത്രം ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന് കൈമാറി. ഇന്നലെ ദല്‍ഹിയിലെ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാറില്‍ നിന്ന് ഐസിഎച്ച്ആര്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ. ഉമേഷ് അശോക് കദം ചിത്രം ഏറ്റുവാങ്ങി. ചിത്രം ഐസിഎച്ച്ആറില്‍ സ്ഥാപിക്കുമെന്ന് പ്രൊഫ. ഉമേഷ് അശോക് കദം അറിയിച്ചു. സംസ്കാര്‍ ഭാരതി ദക്ഷിണ ക്ഷേത്രീയ പ്രമുഖ് തിരൂര്‍ രവീന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.
143 ബ്രിട്ടീഷുകാരെ കൊലപ്പെടുത്തി ധീരേതിഹാസം രചിച്ച, ആറ്റിങ്ങല്‍ കലാപത്തിന് നേതൃത്വം നല്കിയ കുടമണ് പിള്ളയെക്കുറിച്ച് നമ്മുടെ ചരിത്രപുസ്തകങ്ങളില്‍ കാണാനാകില്ലെന്ന് ജെ. നന്ദകുമാര്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവം, ഇത്തരത്തില്‍ തമസ്കരിക്കപ്പെട്ട നൂറുകണക്കിന് ധീര ദേശാഭിമാനികളെകുറിച്ച് പഠിക്കാന്‍ വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുതിരപ്പുറമേറി വരുന്ന കുടമണ്‍പിള്ളയുടെ ചിത്രം വരച്ചത് ആറ്റിങ്ങല്‍ സ്വദേശിയും തപസ്യ കലാസാഹിത്യവേദി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സുജിത്ത് ഭവാനന്ദനാണ്. കേന്ദ്ര ലളിത കലാ അക്കാദമി നടത്തിയ ചിത്ര കലാ ക്യാമ്പില്‍ വച്ച് വരച്ച ചിത്രം കേന്ദ്ര ലളിത കലാ അക്കാദമി അംഗീകരിച്ചിരുന്നു. രാജാരവിവര്‍മ്മയുടെ 174-ാമത് ജന്മ വാര്‍ഷികവുമായി ബന്ധപ്പെട്ട് മെയ് മാസത്തില്‍ കിളിമാനൂര്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി സംസ്കാര്‍ ഭാരതി ദക്ഷിണ ക്ഷേത്രീയ പ്രമുഖ് തിരൂര്‍ രവീന്ദ്രന് ചിത്രം കൈമാറി നാടിന് സമര്‍പ്പിച്ചിരുന്നു. ഈ ചിത്രമാണ് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന് കൈ മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: