കൊച്ചി: കൊച്ചി നിവാസികളുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ച ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയില്‍ നിന്ന് ഉയര്‍ന്ന വിഷപ്പുകയ്ക്കു പിന്നില്‍ അഴിമതിയുടെ കനലുകള്‍. ബ്രഹ്മപുരത്തെ ബയോ മൈനിങ്ങിന്റെ കരാര്‍ നല്കിയ ബംഗളുരൂ ആസ്ഥാനമായ സോന്റ ഇന്‍ഫ്രാടെക് കമ്പനിക്കാണ്. സിപിഎം നേതാവും മുന്‍ എല്‍.ഡി.എഫ് കണ്‍വീനറുമായ വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവ് രാജ്കുമാര് ആണ് കമ്പനിയുടെ ഡയറക്റ്റര്‍. സോന്റ കമ്പനിക്ക് മാലിന്യ സംസ്കരണ കരാര്‍ കൊച്ചി കോര്പ്പറേഷന് നല്‍കിയക് വഴിവിട്ട നീക്കത്തിലൂടെയാണെന്ന് കോണ്‍ഗ്രസ് നേതാവും കൊച്ചി മുന്‍ മേയറുമായ ടോണി ചമ്മിണി ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, അഴിമതി കഥ പുറത്തുവരാതിരിക്കാന്‍ കെപിസിസി. മുന്‍ ജനറല്‍ സെക്രട്ടറി വേണുഗോപാലിന്റെ മകന്റെ കമ്പനിക്ക് ഉപകരാറും നല്കി. ഉപകരാര്‍ നല്കാന് വ്യവസ്ഥയില്ലാതിരിക്കെയാണ് ഈ ഒത്തു തീര്‍പ്പ് ഇടപാട് നടന്നത്.
2020 മാര്‍ച്ചില്‍ കെ.എസ്ഐ.ഡി.സിയാണ് ബ്രഹ്മപുരത്ത് മാലിന്യം ബയോ മൈനിങ് ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. മാലിന്യം കിടക്കുന്ന 20 ഏക്കര്‍ സര്‍ക്കാര്‍ നേരത്തേ കെ.എസ്ഐ.ഡി.സിക്ക് നല്‍കിയതിനാലാണ് സംസ്കരണത്തിന് അവര്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. 10 കോടിയുടെയെങ്കിലും മാലിന്യം സംസ്കരിച്ച് പരിചയമുള്ള കമ്പനിയെയാകണം തെരഞ്ഞെടുക്കേണ്ടത് എന്നതായിരുന്നു ടെന്‍ഡര്‍ നല്‍കുന്നതിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വ്യവസ്ഥ. സോന്റെ ഇന്‍ഫ്രാടെക് എന്ന കമ്പനി നല്കിയ 54.90 കോടിയുടെ ടെന്‍ഡറാണ് കോര്പ്പറേഷന് വഴിവിട്ട നീക്കത്തിലൂടെ ഉറപ്പിച്ചത്. 2021 ജൂലൈയിലായിരുന്നു അത്. ടെന്‍ഡര്‍ ഉറപ്പിച്ചപ്പോഴേ അഴിമതി ആരോപണമുയര്‍ന്നിരുന്നു. സോന്റ ഇന്‍ഫ്രാടെക് ആദ്യം നല്‍കിയത് തിരുനെല്‍വേലി മുനിസിപ്പാലിറ്റിയില്‍ 8.5 കോടിയുടെ മാലിന്യം സംസ്കരിച്ച് പരിചയമുണ്ടെന്ന മുനിസിപ്പല്‍ കമീഷണറുടെ സര്‍ട്ടിഫിക്കറ്റാണ്. 10 കോടിയുടെയെങ്കിലും മാലിന്യം സംസ്കരിച്ച് പരിചയമുള്ള കമ്പനിയെയാകണം തെരഞ്ഞെടുക്കേണ്ടത് എന്നതായിരുന്നു ടെന്‍ഡര്‍ നല്‍കുന്നതിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വ്യവസ്ഥ എന്ന് കോര്പ്പറേഷന് വീണ്ടും അറിയിച്ചതിനു പിന്നാലെ യോഗ്യതയുള്ള കമ്പനികള്‍ നല്കാത്തതിനാല് എന്ന പേരില്‍ ആദ്യ ടെന്‍ഡര്‍ റദ്ദാക്കി. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ വീണ്ടും ക്ഷണിച്ചു. അപ്പോള്‍ സോന്റ ഇന്‍ഫ്രാടെക് നല്‍കിയത് തിരുനെല്‍വേലിയില്‍ 10.03 കോടിയുടെ മാലിന്യ സംസ്കരണ പരിചയ സര്‍ട്ടിഫിക്കറ്റാണ്. തിരുനല്‍വേലി മുനിസിപ്പല്‍ എന്‍ജിനീയറാണ് ഇത് നല്‍കിയത്. രണ്ട് സര്‍ട്ടിഫിക്കറ്റും ബയോ മൈനിങ് പരിചയത്തിന്റേതായിരുന്നില്ല.
മാലിന്യം ബയോ മൈനിങ് ചെയ്യാന്‍ കോര്പറേഷന് അനുമതി നല്‍കിയതില്‍ അഴിമതി ആരോപിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കേസ് വന്നതിനു പിന്നാലെയാണ് തീപിടിത്തം ഉണ്ടായത്. സംസ്കരണം നടക്കാത്തത് സംബന്ധിച്ച നിയമക്കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ തീയിട്ടു എന്നാണ് ആരോപണമുയരുന്നത്. ഒരേസമയം ഏഴുഭാഗത്തുനിന്നാണ് തീപടര്‍ന്നത്. തീ തനിയെ പടിച്ചതാണെങ്കില്‍ ഒരിടത്തുനിന്ന് കത്തിപ്പടരുകയാണ് ചെയ്യുക. 70 ഏക്കര്‍ പ്രദേശം ഒരേസമയം കത്തിനശിക്കാന്‍ ഇടയാക്കിയത് പലയിടത്തുനിന്ന് തീപടര്‍ന്നതിനാലാണ്. തീയണക്കാന്‍ കാര്യമായ ശ്രമമുണ്ടായില്ല. സംസ്കരിക്കാതെ കെട്ടിക്കിടക്കുന്നവ കത്തിത്തീരട്ടെ എന്നു കരുതി കോര്പ്പറേഷന് അധികൃതര്‍ ഒത്താശ ചെയ്തുവെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: